കൊല്ലം ബൈപ്പാസിൽ ഇന്നുമുതൽ ടോൾ പിരിവ്; ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 25, 2021

കൊല്ലം ബൈപ്പാസിൽ ഇന്നുമുതൽ ടോൾ പിരിവ്; ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ല

കൊല്ലം : ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ കൊല്ലം ബൈപ്പാസിൽ വെള്ളിയാഴ്ച പുലർച്ചെമുതൽ ടോൾ പിരിവ് തുടങ്ങുന്നു. കുരീപ്പുഴയിലെ ടോൾ പ്ലാസ പുലർച്ചെ ഒരുമണിമുതൽ പ്രവർത്തിച്ചുതുടങ്ങുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.ടോൾപിരിവിന് അനുമതിനൽകിക്കൊണ്ട് കേന്ദ്ര ഉത്തരവ് ജനുവരി ആദ്യം ഇറങ്ങിയിരുന്നു. ജനുവരി 16-ന് ടോൾ പിരിവ് തുടങ്ങുമെന്ന അറിയിപ്പും വന്നു. പ്രാദേശിക എതിർപ്പും ക്രമസമാധാനപ്രശ്നം ഉന്നയിച്ച് ജില്ലാ ഭരണകൂടമുയർത്തിയ വിയോജിപ്പുംമൂലം മാറ്റുകയായിരുന്നു. ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ വാട്സാപ്പിലൂടെ കളക്ടർക്ക് സന്ദേശം അയച്ചുകൊണ്ട് ഏകപക്ഷീയമായി ടോൾ പിരിവ് തുടങ്ങുകയാണ്.സംസ്ഥാന സർക്കാരിന്റെ അനുമതിലഭിച്ചാലേ ടോൾ പ്ലാസ തുറക്കാനാകൂവെന്ന് ജില്ലാ ഭരണകൂടം മറുപടി നൽകിയതായാണ് വിവരം. അനുമതി ആവശ്യമില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. പോലീസിനും ഇതുസംബന്ധിച്ച അറിയിപ്പു ലഭിച്ചിട്ടില്ല.ആറുവരിപ്പാത പൂർത്തിയായാലേ ബൈപ്പാസ് നിർമാണം മുഴുവനാകൂ. അതിനാൽ നിർമാണം പൂർത്തിയാകുന്നതിനുമുൻപ്‌ ടോൾ പിരിക്കുന്നതിന് നീതീകരണമില്ലെന്ന് അഭിപ്രായമുയർന്നിരുന്നു. ടോൾ പിരിവിൽ വലിയ പ്രതിഷേധത്തിനും സാധ്യതയുണ്ട്. കുരീപ്പുഴയിലെ ടോൾപ്ലാസയിൽ പിരിവിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.നൂറുകോടിക്കുമുകളിൽ നിർമാണച്ചെലവു വരുന്നയിടങ്ങളിൽ ടോൾ ഏർപ്പെടുത്തുക എന്നതാണ് കേന്ദ്രനയം. 352 കോടിയാണ് കൊല്ലം ബൈപ്പാസിന്റെ നിർമാണച്ചെലവ്. ഈ തുക ടോൾ പിരിച്ചുനൽകണമെന്ന് കേന്ദ്രം, സംസ്ഥാന സർക്കാരുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.ടോൾ പിരിവ് ഒഴിവാക്കണം-ജി.സുധാകരൻകൊല്ലം: ബൈപ്പാസിലെ ടോൾ പിരിവ് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു. ആറുവരിപ്പാത പൂർത്തിയാകുംവരെ ടോൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ചെയർമാന് മന്ത്രി കത്തുനൽകി. ടോൾ പിരിക്കാനുള്ള തീരുമാനം നീട്ടിവയ്ക്കണമെന്ന് കത്തിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3uGU3f9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages