ഉന്നാവോ: ഉത്തർ പ്രദേശിലെ ഉന്നാവിൽ രണ്ട് ദളിത്പെൺകുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. അന്വേഷണത്തിനായി ആറു സംഘങ്ങൾ ഉത്തർപ്രദേശ് പോലീസ് രൂപീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാമത്തെ പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കയ്യും കാലും കെട്ടിയിട്ട നിലയിലാണ് 13, 16, 17 വയസ് പ്രായമുള്ള മൂന്ന് പെൺകുട്ടികളെ കൃഷിയിടത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കന്നുകാലികൾക്ക് പുല്ല് മുറിക്കാനായി പോയതായിരുന്നു പെൺകുട്ടികൾ. ഏറനേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് കെട്ടിയിട്ട നിലയിൽ മൂന്നുപേരെയും കണ്ടെത്തിയതെന്ന് മരിച്ച പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. അതേസമയം, പെൺകുട്ടികളെ ബോധരഹിതരായ നിലയിൽ കണ്ടെത്തിയ സ്ഥലം ലഖ്നൗ ഐ.ജി., എ.ഡി.ജി.എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അന്വേഷണത്തിനായി പോലീസ് ഡോഗ് സ്ക്വാഡിന്റെ സേവനം തേടിയിട്ടുണ്ട്. വ്യക്തിവൈരാഗ്യം സംബന്ധിച്ച് സൂചനകളൊന്നും കുടുംബം ഇതുവരെ കൈമാറിയിട്ടില്ല. പ്രഥമദൃഷ്ട്യാ ലൈംഗികാതിക്രമത്തിന് തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. 13 ഉം 16 ഉം വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് രണ്ട് പേരും മരിച്ചതെന്നാണ് വിവരം. ഗുരുതരാവസ്ഥയിലുള്ള മൂന്നാമത്തെ പെൺകുട്ടി കാൺപുറിൽ ആശുപത്രിയിൽ ചികിത്സയിലാണ്. Content Highlights: Six police teams to probe mysterious death of two minor Dalit girls in Unnao
from mathrubhumi.latestnews.rssfeed https://ift.tt/3dofZ8k
via
IFTTT
No comments:
Post a Comment