സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണം, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം- കപില്‍ സിബല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 24, 2021

സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണം, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം- കപില്‍ സിബല്‍

ന്യൂഡൽഹി: സമ്മതിദായകരുടെ വിവേകത്തെ ബഹുമാനിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ആർക്ക് വോട്ട് ചെയ്യണമെന്നും എന്തുകൊണ്ട്വോട്ട് ചെയ്യണമെന്നും സമ്മതിദായകർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയിൽ വടക്കേ ഇന്ത്യയെ കുറിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരേ വിമർശനവുമായി ബിജെപി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കപിൽ സിബൽ. രാഹുൽ ഗാന്ധി പറഞ്ഞതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. അദ്ദേഹം അത് പറഞ്ഞു. അത് ഏത് സന്ദർഭത്തിലാണ് പറഞ്ഞതെന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയും. നാം രാജ്യത്തെ സമ്മതിദായകരെ ബഹുമാനിക്കണം, അവരുടെ വിവേകത്തെ കരിവാരിത്തേക്കരുത്. ആർക്ക് വോട്ട് ചെയ്യണമെന്ന്, എന്തുകൊണ്ട് വോട്ട് ചെയ്യണമെന്ന് അവർക്കറിയാം.സിബൽ പറഞ്ഞു. 15 വർഷം ഉത്തരേന്ത്യയിൽ നിന്നുളള എംപിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. ഇവിടുത്തെ ജനങ്ങൾക്ക് പ്രശ്നങ്ങളിൽ താല്പര്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുള്ളവർ, എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് രാജ്യത്തെ വിഭജിക്കാനുളള നീക്കമാണെന്ന് ആരോപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ രംഗത്തെത്തി.കുറച്ചുദിവസങ്ങൾക്കുമുമ്പ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോൾ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച് ഭരിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം. നഡ്ഡ പറഞ്ഞു. എന്നാൽ കോൺഗ്രസ് രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന ബിജെപിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് കപിൽ സിബൽ പറഞ്ഞു. 2014-ൽ അധികാരത്തിൽ വന്നതിന് ശേഷം ജനങ്ങളെ ഭിന്നിപ്പിച്ച സർക്കാരാണ് ബിജെപിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Content Highlights:must respect voters in the country and not denigrate their wisdom says Kapil Sibal


from mathrubhumi.latestnews.rssfeed https://ift.tt/3bCn0Qv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages