വാഷിങ്ടൺ: ഇൻഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളികളിൽ ഒന്നെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച് യു.എസ്. ആഗോളശക്തിയായി ഇന്ത്യ ഉയർന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നെന്നും യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രതിരോധം, ഇൻഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനം, പരിസ്ഥിതി, വിദ്യാഭ്യാസം, സാങ്കേതിക മേഖല, കാർഷികം തുടങ്ങിയ നയതന്ത്ര സുരക്ഷാ വിഷയങ്ങളിൽ ഇന്ത്യയും യു.എസും സഹകരിക്കുന്നതായും പ്രൈസ് കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയിലെ താത്കാലികഅംഗം എന്ന നിലയിലെ ഇന്ത്യയുടെ കാലയളവിനെയും പ്രൈസ് അഭിനന്ദിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്നും 2019-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 146 ബില്യൻ യു.എസ്. ഡോളറായി ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന അതിർത്തി തർക്കത്തെ കുറിച്ചും പ്രൈസ് പ്രതികരിച്ചു. സാഹചര്യം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന സർക്കാരുകൾ തമ്മിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് അറിയാം. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചർച്ചകളെയും സമാധാനപൂർണമായ തീരുമാനങ്ങളെയും അമേരിക്ക പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:welcomes indias emergence as leading global power-us
from mathrubhumi.latestnews.rssfeed https://ift.tt/3a5Jzh2
via
IFTTT
No comments:
Post a Comment