ഉത്തരേന്ത്യയെക്കുറിച്ചുളള രാഹുലിന്‍റെ പരാമര്‍ശം: വിമർശനവുമായി ബിജെപി; വിഷം വമിപ്പിക്കുന്നെന്ന് നഡ്ഡ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 23, 2021

ഉത്തരേന്ത്യയെക്കുറിച്ചുളള രാഹുലിന്‍റെ പരാമര്‍ശം: വിമർശനവുമായി ബിജെപി; വിഷം വമിപ്പിക്കുന്നെന്ന് നഡ്ഡ

ന്യൂഡൽഹി:ഐശ്വര്യ കേരള യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരേ കടുത്ത വിമർശനവുമായി ബി.ജെ.പി രംഗത്ത്. വിഭജിച്ച് ഭരിക്കാനുളള ശ്രമം നടക്കില്ല. തെക്ക് നിന്നുകൊണ്ട് വടക്കിനെതിരെ രാഹുൽ ഗാന്ധി വിഷം വമിപ്പിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ആരോപിച്ചു. ഐശ്വര്യകേരളയാത്രയുടെ സമാപന വേദിയിൽ വടക്കേ ഇന്ത്യയെ കുറിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് വിമർശനത്തിന് കാരണമായത്. 15 വർഷം ഉത്തരേന്ത്യയിൽ നിന്നുളള എംപിയായിരുന്നു. അവിടെ വ്യത്യസ്ത രാഷ്ട്രീയമായിരുന്നു. കേരളത്തിലേക്കുളള വരവ് വളരെയധികം ഉന്മേഷദായകമായിരുന്നു. ഇവിടുത്തെജനങ്ങൾക്ക്പ്രശ്നങ്ങളിൽ താല്പര്യമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. പ്രശ്നങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെയുള്ളവർ. വയനാടിനെയും കേരളത്തെയും ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് സമീപകാലത്ത് വിദ്യാർഥികളോട് ഞാൻ പറഞ്ഞിരുന്നു, എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. രാഹുലിന്റെഈ പരാമർശത്തിനെതിരേ ശക്തമായ വിമർശനവുമായിജെ.പി.നഡ്ഡ രംഗത്തെത്തി. കുറച്ചുദിവസങ്ങൾക്കുമുമ്പ് വടക്കുകിഴക്ക് നിന്നുകൊണ്ട് തെക്കോട്ട് വിഷം വമിപ്പിച്ചു. ഇപ്പോൾ തെക്കുനിന്ന് വടക്കോട്ട്. വിഭജിച്ച് ഭരിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. അതിന്റെ ഉദാഹരണമാണ് ഗുജറാത്തിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലമെന്നും നഡ്ഡ പറഞ്ഞു. മുൻ മണ്ഡലമായ അമേഠിയേയും ഉത്തരേന്ത്യയേയും രാഹുൽ അപമാനിക്കരുതായിരുന്നെന്ന്കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ദക്ഷിണേന്ത്യയെയും കോൺഗ്രസ് രഹിതമാക്കാനുളള ശ്രമമാണ് രാഹുലിന്റേതെന്ന് ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. Content Highlights:Rahul disrespecting North people, seeking to divide and rule BJP criticises Rahul Gandhi


from mathrubhumi.latestnews.rssfeed https://ift.tt/3kgBpWm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages