എടപ്പാൾ മേൽപ്പാലം നിർമാണം: കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 12, 2021

എടപ്പാൾ മേൽപ്പാലം നിർമാണം: കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചു

എടപ്പാൾ: മേൽപ്പാലം പണിക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് വെള്ളിയാഴ്ച രാത്രിമുതൽ പൂർണമായും അടച്ചു. വലിയ ബീമുകൾ മുകളിലേക്കുകയറ്റുന്ന ജോലികൾക്കായാണിത്. ഞായറാഴ്ച രാത്രിവരെ ഇതുവഴി ഗതാഗതമനുവദിക്കില്ല. തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുവരുന്ന ദീർഘദൂര ബസുകളടക്കമുള്ള വാഹനങ്ങൾ എടപ്പാൾ എത്തുംമുൻപുള്ള നടുവട്ടം സെന്ററിൽനിന്ന് അയിലക്കാട് റോഡിലൂടെ കരിങ്കല്ലത്താണി-ചമ്രവട്ടം-മിനി പമ്പ വഴിയോ എടപ്പാൾ ടൗണിൽനിന്ന് പൊന്നാനി റോഡിലേക്കുതിരിഞ്ഞ് പഴയ ബ്ലോക്ക്-അയങ്കലം-കുറ്റിപ്പുറം വഴിയോ പോകണം.ചെറുവാഹനങ്ങൾക്ക് അയിലക്കാട്-തലമുണ്ട വഴി തിരിഞ്ഞ് പൊന്നാനി റോഡിലെത്തി പഴയ ബ്ലോക്ക് ജങ്ഷൻ വഴിയും പോകാം. തൃശ്ശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ നടുവട്ടം-ടിപ്പുസുൽത്താൻ പാതയിലൂടെ കൂനംമൂച്ചിയിലോ വട്ടംകുളത്തോ പ്രവേശിച്ച് യാത്രതുടരാം. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ-ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള വലിയ വാഹനങ്ങളടക്കമുള്ളവ നിലവിൽ നിശ്ചയിച്ചതുപോലെ മാണൂരിൽനിന്നോ കണ്ടനകത്തുനിന്നോ തിരിഞ്ഞ് ചേകന്നൂർ, വട്ടംകുളം, എടപ്പാൾ വഴി പോകണം.


from mathrubhumi.latestnews.rssfeed https://ift.tt/3rRqVj4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages