ശബരിമല വിഷയം: വിധിയനുസരിച്ച് എല്ലാവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും- എസ്.ആര്‍.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 5, 2021

ശബരിമല വിഷയം: വിധിയനുസരിച്ച് എല്ലാവരുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണും- എസ്.ആര്‍.പി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എല്ലാവരുമായും ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. സുപ്രീം കോടതി വിധി വരുമ്പോൾ അതനുസരിച്ച് എന്തുവേണമെന്ന് എല്ലാവരുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. എല്ലാ അനുഭവങ്ങളും രാഷ്ട്രീയ പാർട്ടികൾ പരിഗണിക്കേണ്ടതുണ്ട്. നേരത്തെ കോടിതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പാർട്ടി പരിഗണിച്ചുവെന്നും എസ്ആർപി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. "അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ പാർട്ടി സമീപിക്കുന്നത്. സ്ഥാനാർഥികൾക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യത പ്രധാനമാണ്. യുവതി യുവാക്കളും പരിചയ സമ്പന്നരും വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും സ്ഥാനാർഥികളായി വേണം. പൊതുവേ സ്വീകാര്യമായ സ്ഥാനാർഥി പട്ടികയാണ് പാർട്ടി അവതരിപ്പിക്കുക". സ്ഥിരമായി മത്സരിക്കുന്ന മുഖങ്ങളെ ഒഴിവാക്കുമെന്നും എസ്ആർപി പറഞ്ഞു. എൻ.എസ്.എസ്, എൻ.എൻ.ഡി.പി അടക്കമുള്ള സമുദായ സംഘടനകളോട് പാർട്ടിക്ക് ബന്ധമുണ്ട് എല്ലാവരോടുംഒരേ സമീപനമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരേയുള്ള സുധാകരന്റെ പരാമർശം തൊഴിലെടുക്കുന്ന എല്ലാവരേയും അപമാനിക്കുന്നതാണ്. രാജ്യത്തെ ജനാധിപത്യ സമൂഹം ഇതിനെ തള്ളിക്കളയുമെന്നും എസ്ആർപി കൂട്ടിച്ചേർത്തു. content highlights:Sabarimala issue will be discussed with everyone says SRP


from mathrubhumi.latestnews.rssfeed https://ift.tt/3pYWUgw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages