‘മരിച്ചാലും മറക്കില്ല ആ ഉപദ്രവം’; വിതുരകേസില്‍ നിർണായകമായത് ഇരയുടെ ഈ മൊഴി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 11, 2021

‘മരിച്ചാലും മറക്കില്ല ആ ഉപദ്രവം’; വിതുരകേസില്‍ നിർണായകമായത് ഇരയുടെ ഈ മൊഴി

കോട്ടയം: 'മരിച്ചാലും മറക്കില്ല, എന്നെ ഒരുപാട് ഉപദ്രവിച്ചതാണ്'-വിതുര സ്ത്രീപീഡനക്കേസിലെ ഇരയായ പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയാണിത്. വിചാരണയ്ക്കിടെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ് എന്ന ഷാജഹാനെ പ്രത്യേക കോടതിയിൽ തിരിച്ചറിഞ്ഞ സമയത്താണ് പെൺകുട്ടി ഈ മൊഴി നൽകിയത്. പ്രതിയെ കണ്ട പെൺകുട്ടി അന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2019 ജനുവരി 15-നായിരുന്നു ഇത്. എല്ലാ കേസിലെയും ഒന്നാം പ്രതിയാണ് ഇയാൾ. ഈ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിക്ക് സുരേഷ് എന്നും ഷാജഹാൻ എന്നും പേരുണ്ട്. തന്റെ പേര് ഷാജഹാൻ എന്നാണെന്നും കേസിലെ യഥാർഥ പ്രതിയല്ല താനെന്നും ഇയാൾ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെ ആ വാദം പൊളിഞ്ഞു. ഇൗ വിവരം കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷനും വിജയിച്ചു. സുരേഷിൽനിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. തന്നെ തടങ്കലിൽ വെച്ചിരുന്നപ്പോൾ സുരേഷിൽനിന്ന് കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നു. ഇയാളെ തനിക്ക് ഭയമാണെന്ന് 2019 ജനുവരി 23-ന് പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. തടങ്കലിൽവെച്ച് നിരവധി പേർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ എതിർത്തിരുന്നു. ആ സമയത്തൊക്കെ സുരേഷ് തന്നെ മാരകമായി മർദിച്ചെന്നും പെൺകുട്ടി പരാതിപ്പെട്ടു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഇരയെ എത്തിച്ച് പ്രതി ദുരുപയോഗം ചെയ്തിരുന്നെന്നും കണ്ടെത്തിയിരുന്നു. ക്രൈബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പലയിടത്തും പല പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഹൈദരാബാദിലെ ഇത്തരം കണ്ണികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. ഒളിവിലായിരുന്ന പ്രതിയെ അങ്ങനെയാണ് ഹൈദരാബാദിൽവെച്ച് അറസ്റ്റ് ചെയ്യുന്നത്. നാൾവഴി 1995 ഒക്ടോബർ 22-പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പ്രതി ഒപ്പം കൊണ്ടുപോയി. ഒരു സ്ത്രീയാണ് ഇടനില നിന്നത്. 1996 ജൂലായ്-ഇരയെ പ്രതികൾക്കൊപ്പം പോലീസ് കണ്ടെത്തി. ജൂലായ് 23-പീഡനക്കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി ഉപദ്രവത്തിന്റെ വിവരം നൽകുന്നു. 1996 ഒാഗസ്റ്റ്-പീഡിപ്പിച്ചവർ അറസ്റ്റിലായി. സുരേഷ് ഒളിവിൽ പോയി. 2014-24 കേസുകൾ പോലീസ് എടുത്തതിൽ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടു. 2015-സുരേഷ് കീഴടങ്ങി. കേസ് തുടങ്ങി 19 വർഷത്തിന് ശേഷമായിരുന്നു ഇത്. വിചാരണ തുടങ്ങവെ ഇയാൾ ഒളിവിൽ പോയി. 2019 ജൂൺ-15 ഹൈദരാബാദിൽനിന്ന് അറസ്റ്റുചെയ്തു. 2021 ഫെബ്രുവരി-11 പ്രതി കുറ്റക്കാരനെന്ന് പ്രത്യേക കോടതി കണ്ടെത്തി. Content Highlights:Vithura sex scandal found guilty


from mathrubhumi.latestnews.rssfeed https://ift.tt/3b1gP8c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages