ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം- എയിംസ് മേധാവി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 20, 2021

ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം- എയിംസ് മേധാവി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ തിരിച്ചറിഞ്ഞ പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ അപകടകാരിയാൻ ഇടയുണ്ടെന്ന്എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. നിലവിൽ പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആർജിത പ്രതിരോധ ശേഷി എന്നത് ഒരു മിത്ത് ആണ്. കോവിഡിൽനിന്ന് മോചനം വേണമെങ്കിൽ 80 ശതമാനം പേരിലെങ്കിലും ആന്റിബോഡി രൂപപ്പെടണം. കൂടുതൽ വ്യാപനശേഷിയുള്ള പുതിയ വൈറസ് വകഭേദം വ്യാപിച്ചാൽ ഇത് അസാധ്യമായിരിക്കും. പുതിയ വൈറസ് വകഭേദങ്ങൾക്ക് പ്രതിരോധ ശേഷി നേടിയ ആളിൽ വീണ്ടും രോഗബാധയുണ്ടാക്കാൻസാധിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള വാക്സിനുകൾ പുതിയ വകഭേദങ്ങൾക്കെതിരേഫലപ്രദമായേക്കാം. എന്നാൽ അവയുടെ കാര്യക്ഷമത കുറവാകാനാണ് സാധ്യത. അതായത്, വാക്സിൻ സ്വീകരിച്ചവർക്ക് ഉണ്ടാകുന്ന രോഗബാധയുടെ തീവ്രത കുറവായിരിക്കാൻ ഇടയുണ്ട്. പുതിയ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിന് വാക്സിനുകളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ എന്ന കാര്യം വരും മാസങ്ങളിൽ രോഗബാധയുടെ സ്വഭാവം നോക്കിയേ നിശ്ചയിക്കാനാകൂ എന്നും ഗുലേറിയ പറഞ്ഞു. പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനിൽക്കുന്നതിനാൽ കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പ്രതിവിധി. വ്യാപകമായ പരിശോധന, ക്വാറന്റീൻ തുടങ്ങിയ നടപടികൾ ഇന്ത്യയിൽ തിരികെ കൊണ്ടുവരേണ്ടതുണ്ട്. പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:New Indian Strains Of COVID-19 Could Be More Infectious- AIIMS Chief


from mathrubhumi.latestnews.rssfeed https://ift.tt/3pN4fz3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages