കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 3, 2021

കാര്‍ഷിക പ്രശ്‌നം ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധമാകും

ന്യൂഡൽഹി: കാർഷികനിയമങ്ങളെച്ചൊല്ലി പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചർച്ച ഇരുസഭകളിലും ഇന്ന് തുടരും. ഈ സാഹചര്യത്തിൽ പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും. ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. കാർഷികനിയമങ്ങളെച്ചൊല്ലിയുള്ള ഭരണ-പ്രതിപക്ഷ വാഗ്വാദത്തിൽ ബുധനാഴ്ചയും പാർലമെന്റ് പ്രക്ഷുബ്ദമായിരുന്നു. മൂന്നു നിയമങ്ങളും ഉടൻ പിൻവലിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് അഭിമാനപ്രശ്നം തോന്നേണ്ടതില്ലെന്നും പ്രതിപക്ഷം പറഞ്ഞു. കർഷകസമരം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാംദിവസമാണ് പാർലമെന്റിൽ പ്രതിപക്ഷ ബഹളം നടക്കുന്നത്. വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തെക്കുറിച്ചുള്ള ചർച്ചയിൽ ഉന്നയിക്കാമെന്ന് സർക്കാരും പ്രത്യേക ചർച്ചവേണമെന്ന് പ്രതിപക്ഷവും ശഠിച്ചതോടെയാണ് ലോക്സഭയിൽ ബഹളം കനത്തത്. നിമിഷങ്ങൾ മാത്രമാണ് ബുധനാഴ്ചയും ലോക്സഭ സമ്മേളിച്ചത്. നിയമങ്ങൾക്കെതിരായ പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ടുതവണ നിർത്തിവെച്ചു. ഇതിനിടെ സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ത്യുൻബേയും അമേരിക്കൻ പോപ് ഗായികയും നടിയുമായ റിഹാന ഫെന്റിയും കർഷകർക്ക് ട്വിറ്ററിലൂടെ പിന്തുണ അറിയിച്ചതോടെ ബുധനാഴ്ച പൊടുന്നനെ സമരത്തിന് പുതിയൊരു മാനം കൈവന്നു. ഇതിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ട് പ്രചാരണത്തിന് ട്വിറ്ററിൽ തുടക്കമിട്ട് ആഭ്യന്തരമന്ത്രി അമിത്ഷാ രംഗത്തെത്തി. Content Highlights : opposition will continue to protest in parliament over farm laws


from mathrubhumi.latestnews.rssfeed https://ift.tt/2YJvRty
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages