തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലെ കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലും (കെ.എച്ച്.ആർ.ഡബ്ല്യു.എസ്.), പ്രവാസികാര്യ വകുപ്പിന് കീഴിലുള്ള നോർക്കയിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താൻ ശുപാർശ. കെ.എച്ച്.ആർ.ഡബ്ല്യു.എസിൽ 180 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. ആരോഗ്യമന്ത്രി ചെയർപേഴ്സണായ സൊസൈറ്റിയാണിത്. ഭരണസമിതി അംഗീകരിച്ച ശുപാർശ മന്ത്രിയുടെ ഓഫീസിൽനിന്ന് നിയമമന്ത്രിക്ക് കൈമാറി. നിയമവകുപ്പിന്റെ അഭിപ്രായത്തോടെ ശുപാർശ അടുത്ത മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്കെത്തും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ ഓഫീസുകളായിട്ടാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് സൊസൈറ്റി വൈസ് ചെയർമാൻ. ഇവിടത്തെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിട്ടിട്ടില്ല. എന്നാൽ സമാനസ്വഭാവമുള്ള സഹകരണ സ്ഥാപനങ്ങളിൽ നിയമനം നടത്താനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോർക്ക റൂട്ട്സിൽ ഏഴുപേരെ സ്ഥിരപ്പെടുത്താനാണ് ശുപാർശ. 10 വർഷത്തിലേറെയായി ജോലിചെയ്യുന്നവരാണിവർ. ഉന്നത സി.പി.എം. ബന്ധമുള്ളവരും ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി ചെയർമാനായ ഭരണസമിതിയാണ് നോർക്കയുടേത്. പ്രവാസി വ്യവസായികളും ഡയറക്ടർമാരാണ്. ഭരണസമിതി അംഗീകരിച്ച ശുപാർശ മന്ത്രിസഭയുടെ പരിഗണനയിലെത്തും. Content Highlight: Recommendationfor regularizing at KHRWS and NORKA
from mathrubhumi.latestnews.rssfeed https://ift.tt/3d7JOtE
via
IFTTT
No comments:
Post a Comment