ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ കാര്യങ്ങൾ സമാധാനപാതയിലേക്കെന്ന് സൂചന. പാംഗോങ് തടാകതീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചു നീക്കിത്തുടങ്ങി. ഇന്ത്യ-ചൈന ചർച്ചകൾക്കു പിന്നാലെയാണിത്. മേഖലയിൽനിന്നുള്ള പിന്മാറ്റം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികളാണ് ഇരുസേനകളും കൈക്കൊള്ളുന്നത്. തങ്ങൾ നിർമിച്ചിട്ടുള്ള നിർമാണ പ്രവർത്തനങ്ങളെല്ലാം ചൈന പൊളിച്ചു നീക്കുന്നത് തുടരുകയാണ്. ഹെലിപ്പാഡ് അടക്കമുള്ളവയാണ് ചൈന ഈ ഭാഗത്ത് നിർമിച്ചിരുന്നത്. കൂടാതെ വലിയ തോക്കുകൾ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഇവിടെ തയ്യാറാക്കിയിരുന്നു. ഇവയും നീക്കം ചെയ്തിട്ടുണ്ട്. ധാരണ അനുസരിച്ച് ചൈനീസ് സേന ഫിംഗർ എട്ടിന്റെ കിഴക്കുഭാഗത്തേക്ക് മാറാനുള്ള നീക്കം ആരംഭിച്ചെന്നാണ് സേനാവൃത്തങ്ങൾ നൽകുന്ന സൂചന. രണ്ടാഴ്ചയ്ക്കുള്ളിൽ പിന്മാറ്റം പൂർത്തിയാക്കി, അടുത്തവട്ട ചർച്ചകളിലേക്ക് നീങ്ങാനാണ് തീരുമാനം. അടുത്തവട്ടം വടക്കൻ ലഡാക്കിലെ മേഖലകളിലുള്ള ചൈനയുടെ കയ്യേറ്റം സംബന്ധിച്ച ചർച്ചകൾ നടക്കും. ഏകദേശം 18 കിലോമീറ്റർ ഉള്ളിലേക്കാണ് ഇവിടെ ചില മേഖലകളിൽ ചൈന കടന്നുകയറിയിട്ടുള്ളത്. ഇത് ഒഴിവാക്കണമെന്ന ആവശ്യം കാലങ്ങളായി ഇന്ത്യ ഉന്നയിച്ചു വരികയാണ്. content highlights:india-china disengagement pact: china removes constructions from finger five
from mathrubhumi.latestnews.rssfeed https://ift.tt/3anXq2n
via
IFTTT
No comments:
Post a Comment