ശ്രീനഗർ: ഭീകരരെന്ന് സംശയിക്കുന്ന ഒരു സംഘം ജമ്മു കശ്മീരിലെ ഭക്ഷണശാലയ്ക്ക് നേർക്ക് നടത്തിയ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ പ്രസിദ്ധമായ കൃഷ്ണ ദാബയുടെ ഉടമയുടെ മകനായ ആകാശ് മെഹ്റയ്ക്കാണ് വെടിയേറ്റത്. ആക്രമണമുണ്ടായ സമയത്ത് ഭക്ഷണശാലയ്ക്കുള്ളിലായിരുന്ന ആകാശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരരാണ് വെടിവെപ്പിന് പിന്നിലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ പുതിയ നിയമത്തിനെതിരെയുള്ള ആക്രമണമാണിതെന്ന് വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയ ഒരു ഭീകരസംഘടന അറിയിച്ചു. കൂടുതൽ ആക്രമണങ്ങളുണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ജമ്മു കശ്മീരിൽ സ്ഥാവര സ്വത്ത് സമ്പാദനത്തിന് മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്കും അനുമതി നൽകുന്നതാണ് സർക്കാരിന്റെ പുതിയ നിയമം. പത്ത് ലക്ഷത്തിലധികം കശ്മീർ നിവാസികൾക്ക് സ്ഥിരതാമസക്കാരനാണെന്നുള്ള രേഖ വിതരണം ചെയ്തായി ജനുവരി ആദ്യം പുറത്തു വന്ന കണക്കുകൾ സൂചിപ്പിക്കുന്നു. കശ്മീരിന് പുറത്തുള്ളവരുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം ഡിസംബർ 31 ന്സ്വർണപ്പണിക്കാരൻ വെടിയേറ്റ് മരിച്ചിരുന്നു. ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരനാണെന്നുള്ള രേഖ ലഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവർ ബുധനാഴ്ചത്തെ ആക്രമണത്തെ അപലപിച്ചു. Deeply saddened by the attack on Krishna Dhaba at Sonawar in Srinagar. Extend my sympathies to the injured & his family. Violence is never the answer — Mehbooba Mufti (@MehboobaMufti) February 17, 2021 Very sorry to hear about the attack on the Krishna Dhaba in Srinagar, these attacks are unacceptable. I hope the injured person who is himself associated with the dhaba & is undergoing treatment in a city hospital makes a complete & speedy recovery. — Omar Abdullah (@OmarAbdullah) February 17, 2021 കശ്മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചറിയാൻ 24 വിദേശ നയതന്ത്രപ്രതിനിധികളുടെ രണ്ട് ദിവസത്തെ സന്ദർശനം ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയ്ക്ക് സമീപമാണ് ഭക്ഷണശാല. കശ്മീരിനുണ്ടായിരുന്ന പ്രത്യേകഭരണഘടനാപദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ ഉത്തരവിന് ശേഷം നടക്കുന്ന നാലാമത്തെ വിദേശനയതന്ത്രപ്രതിനിധി സന്ദർശനമാണിത്. Content Highlights: Terrorists Open Fire At Popular Dhaba In Srinagar
from mathrubhumi.latestnews.rssfeed https://ift.tt/3ubKHra
via
IFTTT
No comments:
Post a Comment