മത്സരിച്ചേ മതിയാകൂവെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും- കെ. സുരേന്ദന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 1, 2021

മത്സരിച്ചേ മതിയാകൂവെന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും- കെ. സുരേന്ദന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാർട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാർട്ടി പറഞ്ഞാൽ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യം. മത്സരിച്ചേ മതിയാകൂ എന്ന് പാർട്ടി പറഞ്ഞാൽ മത്സരിക്കേണ്ടിവരുമെന്നും സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാർട്ടി ആഗ്രഹിക്കുന്നത്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ, പ്രചാരണം എന്നിവയ്ക്കായി കുറച്ചുപേർ മാറിനിൽക്കണം. പാർട്ടി ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ശേഭാ സുരേന്ദ്രൻ വിഷയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എല്ലാവരും സജീവമാകുമെന്നും ആരും മാറി നിൽക്കില്ലെന്നും ഇക്കാര്യത്തിൽ ശുഭാപ്തി വിശ്വാസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരുകൾ പല മണ്ഡലങ്ങളിൽ പരിഗണിക്കുന്നുണ്ട്. ഒ.രാജഗോപാൽ മത്സരിക്കുന്നകാര്യം പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മൻ ചാണ്ടി ഓടി. തിരുവനന്തപുരം മണ്ഡലം വിട്ട് നേമത്തേക്കില്ലെന്ന് ശിവകുമാറും പറഞ്ഞു. നേമം എന്ന് കേട്ടാൽ ആരും വരില്ല." - സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ മാളത്തിലൊളിച്ചവരാണ് യുഡിഎഫ്. ഒരു സരമവും ചെയ്തിട്ടില്ല. അമ്പതിനായിരത്തോളം ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ പേരിലാണ് കേസ്. ശബരിമലക്കാലത്ത് വിശ്വാസികൾ നെഞ്ചുപൊട്ടി കരഞ്ഞപ്പോൾ തിരിഞ്ഞുനോക്കാത്തവരാണ് യുഡിഎഫ്. ശബരിമലയെ സംബന്ധിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. ജനങ്ങൾക്കതെല്ലാം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. content highlights: K Surendran may not likely to contest in assembly election


from mathrubhumi.latestnews.rssfeed https://ift.tt/36ApgGb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages