'ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥ വരും'; വിവാദമായി ഡി.വൈ.എഫ്.ഐ. നേതാവിന്റെ കൊലവിളി പ്രസംഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 19, 2021

'ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥ വരും'; വിവാദമായി ഡി.വൈ.എഫ്.ഐ. നേതാവിന്റെ കൊലവിളി പ്രസംഗം

കോഴിക്കോട്:സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ഡി.വൈ.എഫ്.ഐ. നേതാവിന്റെ ഭീഷണി പ്രസംഗം. ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുൽ രാജാണ് പ്രസംഗം നടത്തിയത്. സി.പി.എമ്മിനെതിരേവന്നാൽ കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓർമിക്കണമെന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. യൂത്ത് ലീഗിനെ നിലയ്ക്ക് നിർത്തുമെന്നും അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും രാഹുൽ പറയുന്നുണ്ട്. എടച്ചേരിയിൽ സി.പി.എമ്മും യു.ഡി.എഫും തമ്മിൽ സംഘർഷം നടക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുൽ രാജിന്റെ പ്രസംഗം. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷൻ കോ-ഓർഡിനേറ്റർ തുടങ്ങിയ സ്ഥാനങ്ങൾ രാഹുൽ വഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള രാഹുലിന്റെ പ്രസംഗം. അപവാദ പ്രചരണവുമായി സി.പി.എമ്മിനെതിരേവന്നാൽ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോൺഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുലിന്റെ പ്രസംഗത്തിലുണ്ട്. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് അവസാനിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ഭീഷണിപ്രസംഗം. content highlights:dyfi leader controversial speech


from mathrubhumi.latestnews.rssfeed https://ift.tt/2ZLEAMB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages