കൊച്ചി : രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം ബോസ്നിയയിൽനിന്നുള്ള 'ക്വോവാഡിസ് ഐഡ'. വൈകീട്ട് 6.30-ന് സരിത തിയേറ്ററിലാണ് പ്രദർശിപ്പിക്കുക. ഓസ്കർ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച ചിത്രം ചർച്ച ചെയ്യുന്നത് ബോസ്നിയൻ ആഭ്യന്തര യുദ്ധത്തിൽ ഇരയായവരുടെ ജീവിതമാണ്. ജാസ്മില സബാനിക്കാണ് സംവിധാനം. ലോക സിനിമാ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശനത്തിനുള്ളത്. അന്റാല്യ ഗോൾഡൻ ഓറഞ്ച് ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷണൽ ഫീച്ചർ ഫിലിം കോംപറ്റീഷൻ അവാർഡും ലെസ് ആർക്സ് യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് ചോയ്സ് പ്രൈസും നേടിയിട്ടുണ്ട്. വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും സിനിമ ശ്രദ്ധ നേടി. ബോസ്നിയൻ ആഭ്യന്തര യുദ്ധ സമയത്ത് ഐക്യരാഷ്ട്ര സഭയ്ക്കുവേണ്ടി വിവർത്തകയായി പ്രവർത്തിക്കുന്ന ഐഡയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. യു.എൻ. അഭയാർഥി ക്യാമ്പിലെ ജീവിതവും മരണത്തിനും രക്ഷപ്പെടലിനും ഇടയിലൂടെ അവളുടെ സാഹസികമായ സഞ്ചാരവുമാണ് ഇതിവൃത്തം. തിരുവനന്തപുരത്ത് ജനശ്രദ്ധ പിടിച്ചുപറ്റിയ ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളിയുടെ പ്രദർശനം വ്യാഴാഴ്ച 2.45-ന് കവിത തിയേറ്ററിലാണ്. മത്സര വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിക്കുന്നത്. Content Highlights:Quo Vadis, Aida Inaugural Movie International Film Festival Of Kerala, IFFK 2020-2021, Churuli
from mathrubhumi.latestnews.rssfeed https://ift.tt/3jXJeju
via
IFTTT
No comments:
Post a Comment