ആലപ്പുഴ: വൈകുന്നേരമായാൽ ഇവരുടെ വീട് ക്ലാസ്മുറിയായി മാറും. പഠിതാക്കളായി അമ്മയും മകനും ഹാജർ. പിന്നെ മണിക്കൂറുകൾ നീളുന്ന പഠനം. ചോദ്യങ്ങൾ ഉയരും, ഉത്തരങ്ങൾ പിറക്കും. അവർക്കു ലക്ഷ്യം ഒന്നുമാത്രം. സർക്കാർജോലി. പി.എസ്.സി. പൊതു പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കത്തിലാണ് ഈ അമ്മയും മകനും. അമ്മ രാജി ഗിരീഷും മകൻ ശ്രാവൺ ഗിരീഷുമാണ് ഒന്നിച്ചുപഠിക്കുന്നത്. 39 വയസ്സുകാരിയായ രാജിക്ക് ഇത് പി.എസ്.സി. പരീക്ഷയ്ക്കുള്ള അവസാന അവസരമാണെങ്കിൽ 21-കാരനായ ശ്രാവണിന് കന്നി അങ്കം. ആലപ്പുഴ ലജ്നത്ത് വാർഡിൽ ശ്രാവണത്തിൽ ഗിരീഷിന്റെ ഭാര്യയായ രാജിയും മകനായ ശ്രാവണും നാളുകളായി പി.എസ്.സി.ക്കായി ഒരുമിച്ചിരുന്നാണ് പഠനം. വീടിന്റെ ടെറസാണ് പഠനകേന്ദ്രം. രാജിയുടെ അനുജത്തി ഷീബയും ഇവർക്കൊപ്പം ഇപ്പോൾ പഠനത്തിനുണ്ട്. Content Highlights: Mother and son together preparing for PSC exam
from mathrubhumi.latestnews.rssfeed https://ift.tt/3k4ba5G
via
IFTTT
No comments:
Post a Comment