പ്രശ്നപരിഹാരത്തിനായി സമൂഹത്തിലെ ഒരു സാധാരണക്കാരന്റെ മുന്നിൽ തെളിയുന്ന അവസാന ആശ്രയം പോലീസിലാണ്. പോലീസ് എന്ന വാക്കിലുണ്ട് സേവനം. അതു കൊണ്ടു തന്നെയാണ് ആന്ധ്രപ്രദേശിലെ ഒരു പോലീസ് ഉദ്യോഗസ്ഥയുടെപ്രവൃത്തി ഒരേ സമയം ഹൃദയസ്പർശിയും ശ്രദ്ധേയവുമായത്. ജോലിയുടെ ഭാഗമായുള്ള സേവനം മാത്രമായിരുന്നില്ല ഒരു കാരുണ്യപ്രവൃത്തി കൂടിയായിരുന്നു കെ സിരിഷ എന്ന സബ് ഇൻസ്പെക്ടറുടേത്. ആരെന്നറിയാത്ത തികച്ചും അശരണനായ ഒരു വയോധികന്റെമൃതശരീരം സംസ്കരിക്കാൻ രണ്ട് കിലോമീറ്ററോളമാണ് മറ്റൊരാൾക്കൊപ്പം ഇൻസ്പെക്ടർ തന്റെ തോളത്ത് ചുമന്നത്. ശ്രീകാകുളം ജില്ലയിലുൾപ്പെടുന്ന പലാസയിലെ നെൽപ്പാടത്തിലൂടെ സബ് ഇൻസ്പെക്ടർ മൃതശരീരം ചുമന്ന് നടക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിരിഷയ്ക്ക് സല്യൂട്ടുകളുടെ പ്രവാഹമാണ്. അശരണനായ വൃദ്ധന്റെ മൃതശരീരം മറവ് ചെയ്യാൻ ഗ്രാമീണർ വിമുഖത പ്രകടിപ്പിച്ചതിനാലാണ് മറ്റൊരിടത്തേക്ക് മാറ്റി സംസ്കരിക്കാൻ തീരുമാനമായത്. മൃതദേഹം എടുക്കാൻ മറ്റുള്ളവർ മടിച്ചപ്പോൾ സിരിഷ തന്നെ അതിനായി മുന്നോട്ടു വന്നു. മാഡം മാറിനിന്നോളൂ, ഞാനെടുക്കാം എന്ന് ഒരാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം. സാരമില്ല ഞാൻ ചെയ്യാമെന്ന് ഇൻസ്പെക്ടർ മറുപടി നൽകുന്നതും വീഡിയോയിലുണ്ട്. AP Police cares: DGP Gautam Sawang lauds the humanitarian gesture of a Woman SI, K.Sirisha of Kasibugga PS, @POLICESRIKAKULM as she carried the unknown dead body for 2 km from Adavi Kothur on her shoulders & helped in performing his last rites.#WomanPolice #HumaneGesture pic.twitter.com/QPVRijz97Z — Andhra Pradesh Police (@APPOLICE100) February 1, 2021 ആന്ധ്രാപ്രദേശ് പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോയോട് നിരവധി പേരാണ് പ്രതികരിച്ചത്. സബ് ഇൻസ്പെക്ടറുടെ ദയാപൂർണമായ പ്രവൃത്തി ഡിജിപി ഗൗതം സാവംഗ് ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനം നേടി. തിങ്കളാഴ്ച മുതൽ ഇന്റർനെറ്റിൽ വൻതോതിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം കണ്ടത്. നിരവധി പേർ വീഡിയോയും ചിത്രങ്ങളും ഷെയർ ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2YBGjTW
via
IFTTT
No comments:
Post a Comment