തിരുവനന്തപുരം: കെട്ടിടനിർമാണ അനുമതിക്ക് അപേക്ഷിക്കുന്ന ലൈസൻസി, ആർകിടെക്ട്, കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരം നൽകിയതായി പിന്നീട് കണ്ടെത്തിയാൽ വൻ തുക പിഴയായി ഈടാക്കും. ലൈസൻസും റദ്ദാക്കും. 100 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് രണ്ടുലക്ഷം രൂപവീതവും 200 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് നാലുലക്ഷം രൂപവീതവും 300 ചതുരശ്രമീറ്റർവരെ വിസ്തീർണമുള്ള കെട്ടിടങ്ങൾക്ക് ആറുലക്ഷം രൂപവീതവുമാണ് പിഴ.പഞ്ചായത്ത് നിയമത്തിൽ 235 കെ.എ. എന്ന വകുപ്പും മുനിസിപ്പൽ നിയമത്തിൽ 392 എ എന്ന വകുപ്പും കൂട്ടിച്ചേർത്ത് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ ഭേദഗതി ചെയ്യാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുന്നവ * ഏഴു മീറ്ററിൽ കുറവ് ഉയരമുള്ള രണ്ടുനില വരെയുള്ള 300 ചതുരശ്ര മീറ്ററിൽ കുറവായ വാസഗൃഹങ്ങൾ. * ഏഴു മീറ്ററിൽ കുറവായ ഉയരമുള്ള രണ്ടുനിലവരെയുള്ള 200 ചതുരശ്ര മീറ്ററിൽ കുറവായ വിസ്തീർണത്തോടു കൂടിയ ഹോസ്റ്റൽ, അനാഥാലയങ്ങൾ, ഡോർമിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരവും ദേശസ്‌നേഹപരവുമായ ആവശ്യങ്ങൾക്കുവേണ്ടി ആളുകൾ സമ്മേളിക്കുന്ന കെട്ടിടങ്ങൾ.* ഏഴു മീറ്ററിൽ കുറവായ ഉയരമുള്ള രണ്ടുനിലവരെയുള്ള 100 ചതുരശ്ര മീറ്ററിൽ കുറവായ വിസ്തീർണത്തോടുകൂടിയ വാണിജ്യ കെട്ടിടങ്ങൾ, അപകടസാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങൾ.
from mathrubhumi.latestnews.rssfeed https://ift.tt/3pZ2lvK
via
IFTTT
No comments:
Post a Comment