കിം കർദാഷ്യാനും കാന്യേ വെസ്റ്റും വേര്‍പിരിയുന്നു; വിവാഹമോചന ഹര്‍ജി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 21, 2021

കിം കർദാഷ്യാനും കാന്യേ വെസ്റ്റും വേര്‍പിരിയുന്നു; വിവാഹമോചന ഹര്‍ജി നല്‍കി

അമേരിക്കൻ ഗായകൻ കാന്യേ വെസ്റ്റും നടിയും ടെലിവിഷൻ അവതാരകയുമായ കിം കർദാഷ്യാനും വിവാഹമോചിതരാകുന്നു. ഏഴ് വർഷത്തെ ദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. വിവാഹമോചന ഹർജി കിം കോടതിയിൽ ഫയൽ ചെയ്തു. 2002 ലായിരുന്നു കിമ്മും കാന്യേയും പരിചയപ്പെടുന്നത്. 2014 ൽ ഇവർ വിവാഹിതരായി. ഈ ബന്ധത്തിൽ നാല് മക്കളുണ്ട്. മാസങ്ങളായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയാണെന്നും വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗൺസിലിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് കിം കർദാഷ്യാനോട് കാന്യേ വെസ്റ്റ് മാപ്പ് ചോദിച്ചത് കുറച്ച് നാളുകൾക്ക് മുമ്പ് വാർത്തയായിരുന്നു. കിമ്മുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന തരത്തിൽ കാന്യേ ഒരു ട്വീറ്റ് പങ്കുവച്ചിരുന്നു. തൊട്ടുപിന്നാലെ കാന്യേ ബൈപോളാർ മാനസികാസ്ഥയിലൂടെ കടന്നുപോകുകയാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്നും കിമ്മും ട്വീറ്റ് ചെയ്തു. കാന്യേ , അതി ബുദ്ധിമാനും അത്ര തന്നെ സങ്കീർണതയുമുള്ള ഒരു വ്യക്തിയാണ്. ഒരു ഗായകൻ, കറുത്ത വർഗക്കാരൻ, വളരെ വേജദനാജനകമായ രീതിയിൽ അമ്മയെ നഷ്ടപ്പെട്ട ഒരാൾ എന്ന നിലയിൽ അദ്ദേഹം ഒരുപാട് സമ്മർദ്ദമാണ് ജീവിതത്തിൽ അനുഭവിക്കുന്നത്. ഏകാന്തത ബൈപോളാർ മാനസികാവസ്ഥ അനുഭവിക്കുന്ന അവസരത്തിൽ ഇരട്ടിയാകുന്നു. കാന്യേ അറിയുന്ന എല്ലാവർക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങൾ പ്രശ്നമായി നോക്കി കാണേണ്ട എന്നാണ് കിം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ഇത് വലിയ ചർച്ചയായതോടെയാണ് കിമ്മിനോട് മാപ്പ് പറഞ്ഞ് കാന്യേ രംഗത്തെത്തിയത്. Content Highlights:Kim KardashianFiles For Divorce From Kanye West


from mathrubhumi.latestnews.rssfeed https://ift.tt/37B29vI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages