ഐ.പി.എല്‍ ലേലത്തിനുളള താരങ്ങളുടെ അന്തിമ പട്ടികയായി; ശ്രീശാന്ത് പുറത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 11, 2021

ഐ.പി.എല്‍ ലേലത്തിനുളള താരങ്ങളുടെ അന്തിമ പട്ടികയായി; ശ്രീശാന്ത് പുറത്ത്

ചെന്നൈ: ഐ.പി.എൽ 14-ാം സീസണിന് മുന്നോടിയായുള്ള ലേലത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെടാനാകാതെ മലയാളി താരം എസ്. ശ്രീശാന്ത്. ബി.സി.സി.ഐ പുറത്തുവിട്ട 292 താരങ്ങളടങ്ങിയ അന്തിമ പട്ടികയിൽ ശ്രീശാന്തിന് ഇടംനേടാനായില്ല. ഫെബ്രുവരി 18-ന് നടക്കാനിരിക്കുന്ന ലേലത്തിൽ പങ്കെടുക്കുന്നതിനായി ശ്രീശാന്ത് പേര് പേര് രജിസ്റ്റർ ചെയ്തിരുന്നു. ആകെ 1114 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാനായി പേര് രജിസ്റ്റർ ചെയ്തിരുന്നത്. 75 ലക്ഷം രൂപയായിരുന്നു ശ്രീശാന്തിന്റെ അടിസ്ഥാന വില. എട്ടു ഫ്രാഞ്ചൈസികൾക്കും കൂടി അന്തിമ പട്ടികയിലെ 292 താരങ്ങളിൽ നിന്ന് വെറും 61 താരങ്ങളെ മാത്രമാണ് ടീമിലെടുക്കാൻ സാധിക്കുക. അതേസമയം മലയാളി താരങ്ങളായ സച്ചിൻ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കറും അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. Content Highlights: bcci announced ipl 2021 auction short list Sreesanth not included


from mathrubhumi.latestnews.rssfeed https://ift.tt/3aZRwn0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages