ഇ.എം.സി.സി. മേധാവി മുഖ്യമന്ത്രിയെ കണ്ടെന്നു ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 21, 2021

ഇ.എം.സി.സി. മേധാവി മുഖ്യമന്ത്രിയെ കണ്ടെന്നു ചെന്നിത്തല

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന അനുമതിയെച്ചാല്ലിയുള്ള വിവാദങ്ങൾക്കിടെ, ഇ.എം.സി.സി.യുടെ സി.ഇ.ഒ. ഡുവൻ ഇ. ഗെരൻസർ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി.യുമായി ഒപ്പിട്ട കരാറുകൾ റദ്ദാക്കാൻ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. നയത്തിനെതിരായതിനാൽ പദ്ധതി നടക്കില്ലെന്നു പറഞ്ഞു ഇ.എം.സി.സി. പ്രതിനിധികളെ തിരിച്ചയച്ചെന്നാണ് മേഴ്സിക്കുട്ടിയമ്മ പറയുന്നത്. അങ്ങനെയെങ്കിൽ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ എങ്ങനെ ഇ.എം.സി.സി.യുമായി രണ്ടാമത്തെ എം.ഒ.യു. ഒപ്പിട്ടു? നടക്കില്ലെന്നു പറഞ്ഞ് മന്ത്രി ഓടിച്ചുവിട്ട ഇ.എം.സി.സി.യെ വ്യവസായവകുപ്പും മുഖ്യമന്ത്രിയുടെ വകുപ്പും വിളിച്ചിരുത്തി എന്നാണോ മനസ്സിലാക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. മന്ത്രി ഇ.പി. ജയരാജന് ഇ.എം.സി.സി. നൽകിയ അപേക്ഷ പ്രതിപക്ഷനേതാവിന് കിട്ടിയതിൽ മുഖ്യമന്ത്രി ദുരൂഹത കാണേണ്ടതില്ല. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും രമേശ് പറഞ്ഞു. 400 ട്രോളറുകൾ നിർമിക്കുന്നതിന് എം.ഒ.യു. ഒപ്പുവെച്ച കെ.എസ്.ഐ.എൻ.സി.യുടെ എം.ഡി. താൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം കോഴിക്കോട് കളക്ടറായി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി. അത് ഉദ്യോഗസ്ഥരുടെ പ്രൊഫഷണൽ കാര്യമാണ്. അതും ഇതും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് എല്ലാം അറിയാം -ഷിജു വർഗീസ്, ഇ.എം.സി.സി. പ്രസിഡന്റ്. ആഴക്കടൽ മീൻപിടിത്തവും ട്രോളർ നിർമാണവുമടക്കം ഇ.എം.സി.സി.യുടെ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു. പദ്ധതിയെക്കുറിച്ച് സർക്കാരിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ആരും എതിർത്തില്ല. ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ 2019 ഓഗസ്റ്റിലായിരുന്നു കൂടിക്കാഴ്ച. കമ്പനി സി.ഇ. ഒ. ഡുവൻ ഇഗെരൻസറും ഒപ്പമുണ്ടായിരുന്നു. ഫിഷറീസ് മന്ത്രിയുടെ ഓഫീൽ നടന്ന ചർച്ചകൾക്കുശേഷം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാലിനുമൊപ്പമാണ് ക്ലിഫ് ഹൗസിൽ എത്തിയത്. സാധ്യതാപഠനത്തിന് ലെറ്റർ ഓഫ് ഇന്റന്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഒന്നും ഒളിച്ചിരുന്നില്ല. Content Highlight: E.M.C.C chief meets CM: Chennithala


from mathrubhumi.latestnews.rssfeed https://ift.tt/3aHsVVb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages