പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; നാരായണസ്വാമി സര്‍ക്കാർ വീഴുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 21, 2021

പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന്; നാരായണസ്വാമി സര്‍ക്കാർ വീഴുമോ?

പുതുച്ചേരി: പുതുച്ചേരിയിലെ നാരായണസ്വാമി സർക്കാരിന്റെ ഭാവി ഇന്നറിയാം. നിർണായകമായവിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും.എം.എൽ.എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് പുതുച്ചേരിയിലെ കോൺഗ്രസ്-ഡി.എം.കെ. സർക്കാർ ന്യൂനപക്ഷമാവുകയും വിശ്വാസവോട്ടെടുപ്പിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തത്. കഴിഞ്ഞ ദിവസം രണ്ട് എംഎഎൽഎമാർ കൂടി രാജിവെച്ചതോടെ വിശ്വാസവോട്ടെടുപ്പ് ഭരണകക്ഷിക്ക് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. കോൺഗ്രസ് എം.എൽ.എ.യും മുഖ്യമന്ത്രിയുടെ പാർലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കർ വി.പി. ശിവകൊളുന്തുവിനു രാജി സമർപ്പിച്ചത്. കോൺഗ്രസിലെയും ഡി.എം.കെയിലെയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും മറ്റ് മുതിർന്ന നേതാക്കളും കൂടിക്കാഴ്ച നടത്തുകയും തിങ്കളാഴ്ച നിയമസഭയിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി നാരായണസ്വാമി ഞായറാഴ്ച പറഞ്ഞു. സഭയിൽ തങ്ങളുടെ തന്ത്രം വെളിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനു പിന്നാലെ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പുതുച്ചേരിയുടെ അധിക ചുമതല വഹിക്കുന്ന ലെഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദേശം നൽകിയിരിക്കുന്നത്. എം.എൽ.എമാരുടെ തുടർച്ചയായ രാജിക്കു പിന്നാലെ നാരായണസ്വാമി സർക്കാരിനെ സഭയിൽ പിന്തുണയ്ക്കുന്നവരുടെ എണ്ണം 12 ആയി ചുരുങ്ങി. അതേസമയം പ്രതിപക്ഷത്തിന് 14 അംഗങ്ങളുടെ പിന്തുണയുമുണ്ട്. 33 അംഗ പുതുച്ചേരി നിയമസഭയിൽ മൂന്നുപേർ നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളാണ്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാനാകില്ലെന്നാണ് നാരായണസ്വാമിയുടെയും സംഘത്തിന്റെയും വാദം. Content Highlights:Will V Narayanasamy govt fall in Puducherry ahead of elections? Crucial floor test today


from mathrubhumi.latestnews.rssfeed https://ift.tt/2Ma0V2W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages