കൊല്ലം: കുന്നത്തൂർ എം.എൽ.എ. കോവൂർ കുഞ്ഞുമോനെ വെട്ടിലാക്കി, സ്വന്തംപാർട്ടിയായ ആർ.എസ്.പി. (ലെനിനിസ്റ്റ്)യുടെ സംസ്ഥാന സെക്രട്ടറി ബലദേവ്. നാലുതവണ കുഞ്ഞുമോൻ എം.എൽ.എ.യായ കുന്നത്തൂർ സീറ്റ് വേണ്ടെന്നുകാട്ടി സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ബലദേവ് കത്തുനൽകി. മറ്റൊരു സീറ്റ് ആർ.എസ്.പി. (എൽ)യ്ക്ക് അനുവദിക്കണമെന്നാണ് ആവശ്യം. അടുത്തകാലത്തായി ബലദേവും കോവൂർ കുഞ്ഞുമോനും തമ്മിലുള്ള തർക്കം രൂക്ഷമാണ്. പാർട്ടിക്ക് ഇടതുമുന്നണി നൽകിയ പി.എസ്.സി. അംഗത്വം കുഞ്ഞുമോൻ പാർട്ടിക്ക് പുറത്തുള്ളയാൾക്ക് നൽകാൻ തീരുമാനിച്ചെന്ന് ബലദേവ് പറയുന്നു. ബലദേവ് പാർട്ടി പരിപാടികൾ തന്നോട് ആലോചിക്കുന്നില്ലെന്നാണ് കുഞ്ഞുമോന്റെ പരാതി. കഴിഞ്ഞദിവസം സംസ്ഥാനകമ്മിറ്റി അംഗം പി. രാജേന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന സി.പി.എം. ഏരിയാ കമ്മിറ്റിയോഗത്തിലും കുഞ്ഞുമോനെതിരേ വിമർശനമുണ്ടായി. ആർ.എസ്.പി.(എൽ)യ്ക്ക് മണ്ഡലത്തിൽ കമ്മിറ്റികളോ പ്രവർത്തകരോ ഇല്ലെന്നായിരുന്നു വിമർശം. വ്യാഴാഴ്ച ബലദേവിനെ പുറത്താക്കിയതായി കുഞ്ഞുമോനെ അനുകൂലിക്കുന്ന ഷാജി ഫിലിപ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, താൻ സെക്രട്ടറിയായി രജിസ്ട്രേഷനുള്ള പാർട്ടിയിൽനിന്ന് തന്നെ പുറത്താക്കാനാവില്ലെന്ന് ബലദേവ് പറയുന്നു. 2014-ൽ ഇരുവിഭാഗം ആർ.എസ്.പി.കൾ ലയിച്ച് യു.ഡി.എഫിലെത്തിയ ശേഷം എൽ.ഡി.എഫ്. മുൻകൈയെടുത്തു നടത്തിയ രാഷ്ട്രീയ നീക്കത്തിലാണ് കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആർ.എസ്.പി.(എൽ) പിറന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്വതന്ത്രനായാണ് കുഞ്ഞുമോനെ മത്സരിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3aZK8rM
via
IFTTT
No comments:
Post a Comment