തിരുവനന്തപുരം: തൊഴിൽ തട്ടിപ്പു കേസിൽ സരിത എസ്. നായർ മുഖ്യകണ്ണിയെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്. ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് രതീഷ് ഇക്കാര്യം പറയുന്നത്. പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്ക് ആണെന്നും വ്യാജ നിയമന ഉത്തരവുകൾ നൽകിയത് സരിതയാണെന്നും രതീഷ് ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. തൊഴിൽ തട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ രതീഷ്, തിരുവനന്തപുരം കുന്നത്തുകാൽ പഞ്ചായത്ത് അംഗമാണ്. അറസ്റ്റ് ഒഴിവാക്കാൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് രതീഷ് ഇക്കാര്യം പറയുന്നത്. താൻ നിരപരാധിയാണെന്നും കേസിലെ മറ്റു പ്രതികളായ ഷാജു പാലയോടും സരിതയുമാണ് ജോലി തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരെന്നും രതീഷ് പറയുന്നു. ജോലി തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണും ഷാജു പാലയോടും അടുത്ത സുഹൃത്തുക്കളാണ്. അവർ തമ്മിലാണ് ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നത്. ഷാജു പാലയോട് നേരിട്ടാണ് അരുണിന് ജോലി വാഗ്ദാനം നൽകിയതും കെ.ടി.ഡി.സിയിലെയും ബിവറേജസ് കോർപറേഷനിലെയും വ്യാജനിയമന ഉത്തരവുകൾ തയ്യാറാക്കി നൽകിയതും. ഈ ഇടപാടിൽ സരിതയ്ക്ക് മുഖ്യപങ്കുണ്ടെന്നും രതീഷിന്റെ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു. സരിതയ്ക്ക് പണം നൽകിയെന്നും രതീഷ് പറയുന്നുണ്ട്. മൂന്നുലക്ഷത്തോളം രൂപയാണ് സരിത വാങ്ങിയത്. പരാതിക്കാരൻ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് സരിത തന്നെ ഒപ്പിട്ട സഹകരണ ബാങ്കിന്റെ ചെക്ക് മടക്കി നൽകിയെന്നും ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു ശേഷമാണ് പരാതിക്കാരൻ തനിക്കെതിരെ പോലീസിൽ പരാതി നൽകിയത്. ഇത് തന്നെ രാഷ്ട്രീയമായി നേരിടാനായിരുന്നു. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ താൻ വിജയിച്ചുവെന്നും രതീഷ് പറയുന്നു. content highlights:job fraud case: first accused raises allegation against saritha in anticipatory bail application
from mathrubhumi.latestnews.rssfeed https://ift.tt/3aUSVeJ
via
IFTTT
No comments:
Post a Comment