കർഷക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോപ് ഗായിക റിഹാന. കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് സിഎൻഎൻ തയ്യാറാക്കിയ വാർത്ത പങ്കുവെച്ചുകൊണ്ടാണ് റിഹാന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചത്. കർഷക റാലിയിൽ പോലീസുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് ന്യൂഡൽഹിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്തയാണ് റിഹാന ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് ഇതേപ്പറ്റി സംസാരിക്കാത്ത്? എന്ന് റിഹാന ചോദിക്കുന്നു. ഇതോടൊപ്പം ഫാർമേഴ്സ് പ്രൊട്ടസ്റ്റ് എന്ന ഹാഷ് ടാഗും ഗായിക ചേർത്തിട്ടുണ്ട്. നിരവധിപേരാണ് റിഹാനയുടെ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്. why aren't we talking about this?! #FarmersProtest https://t.co/obmIlXhK9S — Rihanna (@rihanna) February 2, 2021 കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രണ്ട് മാസത്തിലേറെയായി തെരുവിൽ പ്രതിഷേധിക്കുകയാണ് കർഷകർ. ഇതുവരെയും കാർഷിക നിയങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് അന്തിമമായ ഒരു തീരുമാനമായിട്ടില്ല. Content Highlights: Rihanna singer Tweet About Farmers Protest and supports farmers
from mathrubhumi.latestnews.rssfeed https://ift.tt/2MT0tpJ
via
IFTTT
No comments:
Post a Comment