തിരുവനന്തപുരം : രാജ്യത്തെ ഇന്ധനവില വർധനവിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ധനവില വർധനവിലൂടെ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കൊള്ളയുടെ വിശദാംശങ്ങൾ അടങ്ങിയ രസകരമായ പട്ടിക ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശി തരൂരിന്റെ പ്രതികരണം. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്തെ(2014) നികുതി ഈടാക്കിയാൽ നിലവിലെ പെട്രോൾ വില വെറും 44 രൂപ മാത്രമായി കുറയുമായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തയ്യാറായാൽ പെട്രോൾ വില 37 രൂപയായി കുറയുമെന്നും കണക്കുകൾ നിരത്തി ശശി തരൂർ വിശദീകരിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ക്രൂഡ് ഓയിൽ വില 52 ശതമാനത്തോളം കുറഞ്ഞു. 2014ൽ പെട്രോളിന്റെ അടിസ്ഥാന വിലയുടെ 50 ശതമാനമായിരുന്നു നികുതി ഈടാക്കിയിരുന്നത്. എന്നാൽ2021 ഫെബ്രുവരിയോടെ ഇത് കുത്തനെ ഉയർത്തി നികുതി 200 ശതമാനമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 2014 ലിൽ രാജ്യാന്തരവിപണിയിൽ ബാരലിന് 105 ഡോളറായിരുന്നു വില. അന്ന് പെട്രോളിന് അടിസ്ഥാന വില 48 രൂപ. നികുതി 24 രൂപ. ഇന്ത്യയിൽ പെട്രോളിന് അന്നത്തെ വില 72 രൂപ. ഈ വർഷം ഫെബ്രുവരിയിൽ രാജ്യാന്തര വിപണിയിൽ 50 ഡോളറാണ്എണ്ണവില. പെട്രോളിന് അടിസ്ഥാനവില 29 രൂപയാണിന്ന്. ആകെ നികുതിയായി ചുമത്തുന്നത് 58 രൂപ. പെട്രോളിന്റെ വില 87 രൂപയിലെത്തി. 2014ലിൽ 50 ശതമാനമായിരുന്ന നികുതി 200 ശതമാനമായി വർധിച്ചു. 2014 ലെ നികുതിനിരക്കായിരുന്നെങ്കിൽ ഒരു ലിറ്റർ പെട്രോൾ44 രൂപയ്ക്ക് ഇന്ത്യയിൽ ലഭിക്കുമായിരുന്നു എന്ന് തരൂർ വിശദീകരിക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ ബിജെപി സർക്കാർ 11 തവണ വർധിപ്പിച്ചതിന് പിന്നാലെ ബജറ്റിൽ പുതുതായി അഗ്രി-ഇൻഫ്രാ സെസ് കൂടി ഏർപ്പെടുത്താനുള്ള നിർദേശത്തെയും അദ്ദേഹം വിമർശിച്ചു. content highlights:fuel price hike, Shashi Tharoor criticized central government
from mathrubhumi.latestnews.rssfeed https://ift.tt/3jd5Ex9
via
IFTTT
No comments:
Post a Comment