തിരുവനന്തപുരം: ശൈശവ വിവാഹങ്ങൾ തടയാൻ പുതിയ പരിപാടിയുമായി സർക്കാർ. ശൈശവ വിവാഹങ്ങളെക്കുറിച്ച് അറിയിക്കുന്നവർക്ക് പാരിതോഷികം നൽകും. 2500 രൂപയാണ് പാരിതോഷികം.കേരളത്തിൽ ശൈശവവിവാഹങ്ങൾ കൂടിവരുന്നതായാണ് വിലയിരുത്തൽ. ചില പ്രത്യേക പ്രദേശങ്ങളിൽ ആകെ നടക്കുന്ന വിവാഹങ്ങളിൽ 17 ശതമാനവും 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടേതാണെന്ന് സാമൂഹിക നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. എവിടെയങ്കിലും ശൈശവവിവാഹം നടന്നാൽ അത് അധികൃതരുടെ ശ്രദ്ധയിൽപ്പെടാൻ ഇപ്പോൾ തടസ്സങ്ങളുണ്ട്. ബന്ധുക്കളോ, നാട്ടുകാരോ വേണം അറിയിക്കാൻ. അങ്ങനെ അറിയിക്കാൻ തയ്യാറാവുന്നവർ വിരളം. ആരെങ്കിലും വിവരം നകിയാലും വകുപ്പിന് നേരിട്ട് കണ്ടെത്താനും കഴിയുന്നില്ല. അധികൃതരുടെ കണ്ണുവെട്ടിക്കാൻ മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി കുട്ടികളെ വിവാഹം കഴിപ്പിക്കുന്ന രീതിയും വ്യാപിക്കുന്നുവെന്ന് ബിജു പ്രഭാകർ പറഞ്ഞു.ഈ സാഹചര്യത്തിൽ വിവരം നൽകാൻ തയ്യാറാകുന്നവരെ പ്രേത്സാഹിപ്പിക്കാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ഇതിനായി നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇത് വകുപ്പ് ഡയറക്ടറുടെ രഹസ്യഫണ്ട് ആയിരിക്കും. ഇതിനായി അഞ്ചുലക്ഷം രൂപ കഴിഞ്ഞദിവസം അനുവദിച്ചു. അറിയിപ്പ് നൽകുന്ന വ്യക്തികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.വിവരം നൽകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും ഹെൽപ് ലൈനും രൂപവത്‌കരിക്കും. .
from mathrubhumi.latestnews.rssfeed https://ift.tt/3rP0o5O
via
IFTTT
No comments:
Post a Comment