ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 12,899 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 1,55,025 പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 3, 2021

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 12,899 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളത് 1,55,025 പേര്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 17,824 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 107 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,55,025 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. 1,54,703 പേർ കോവിഡ് ബാധിച്ച് മരിച്ചു.1,07,90,183 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 1,04,80,455 പേർ ഇതുവരെ രോഗമുക്തരായി. 44,49,552 ആളുകൾ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പ് എടുത്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരിൽ പകുതിയോളം കേരളത്തിലാണ്. കേരളത്തിൽ 6356 പേർക്കാണ് ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതോടെ 69,113 പേരാണ് രോഗം സ്ഥിരീകരിച്ച് കേരളത്തിൽ ചികിത്സയിലുള്ളത്. Content Highlights:India reports 12,899 new COVID-19 cases, 17,824 discharges


from mathrubhumi.latestnews.rssfeed https://ift.tt/3cAZHZv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages