140 ഇടങ്ങളിലും മത്സരിക്കുന്നത് ഞാൻ തന്നെ -രമേശ് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 10, 2021

140 ഇടങ്ങളിലും മത്സരിക്കുന്നത് ഞാൻ തന്നെ -രമേശ് ചെന്നിത്തല

തൃശ്ശൂർ: കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരും മത്സരിക്കാമോയെന്ന ഇടതുനേതാക്കളുടെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. മന്ത്രി ജലീലും മറ്റും ഉന്നയിക്കുന്ന ആരോപണത്തെപ്പറ്റി പ്രതികരിക്കുന്നില്ല. അതൊക്കെ ജനം വിലയിരുത്തും -അദ്ദേഹം വിശദീകരിച്ചു. ശബരിമല പ്രധാനപ്പെട്ട വിഷയമാണ്. അതൊരു രാഷ്ട്രീയപ്രശ്നമായി ഉയർത്താൻ യു.ഡി.എഫ്. തയ്യാറല്ല. പ്രതിപക്ഷമെന്ന നിലയിൽ വിഷയത്തിലിടപെടാൻ പാർലമെന്റിലും നിയമസഭയിലും ശ്രമിച്ചിട്ടുണ്ട്. എന്നാലത് വിജയിച്ചില്ല. ഇക്കാര്യത്തിൽ എൻ.എസ്.എസ്. നടത്തിയ പ്രതികരണം തെറ്റിദ്ധാരണ കൊണ്ടാകാമെന്നും ചെന്നിത്തല പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/371UHcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages