റാഗിങ്: മംഗളൂരുവിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 11, 2021

റാഗിങ്: മംഗളൂരുവിൽ 11 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികളെ മംഗളൂരു ഉള്ളാൾ പോലീസ് അറസ്റ്റുചെയ്തു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് റാഗിങ് കേസിൽ മംഗളൂരുവിൽ മലയാളി വിദ്യാർഥികൾ അറസ്റ്റിലാവുന്നത്. മംഗളൂരു ദർളക്കട്ടെ കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളായ വടകര പാലയാട് പടിഞ്ഞാറെക്കരയിലെ മുഹമ്മദ് ഷമ്മാസ് (19), കോട്ടയം അയർക്കുന്നത്തെ റോബിൻ ബിജു (20), വൈക്കം എടയാറിലെ ആൽവിൻ ജോയ് (19), മഞ്ചേരി പയ്യനാട്ടെ ജാബിൻ മഹ്റൂഫ് (21), കോട്ടയം ഗാന്ധിനഗറിലെ ജെറോൺ സിറിൽ (19), പത്തനംതിട്ട മങ്കാരത്തെ മുഹമ്മദ് സുറാജ് (19), കാസർകോട് കടുമേനിയിലെ ജാഫിൻ റോയിച്ചൻ (19), വടകര ചിമ്മത്തൂരിലെ ആസിൻ ബാബു (19), മലപ്പുറം തിരൂരങ്ങാടി മമ്പറത്തെ അബ്ദുൾ ബാസിത് (19), കാഞ്ഞങ്ങാട് ആനന്ദാശ്രമം ഇരിയയിലെ അബ്ദുൾ അനസ് മുഹമ്മദ് (21), ഏറ്റുമാനൂർ കനകരിയിലെ കെ.എസ്. അക്ഷയ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർഥികളെയാണ് 11 അംഗ മലയാളി വിദ്യാർഥിസംഘം റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റുക, താടി വടിപ്പിക്കുക, തീപ്പെട്ടിക്കമ്പുകൊണ്ട് മുറി അളപ്പിക്കുക എന്നിവ ചെയ്യിപ്പിച്ചതായി റാഗിങ്ങിനിരയായ വിദ്യാർഥികൾ നൽകിയ പരാതിയിൽ പറയുന്നു. ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്. റാഗിങ്ങിനിരയായ അഞ്ച് വിദ്യാർഥികളും ചേർന്ന് കഴിഞ്ഞദിവസം കോളേജ് മാനേജ്മെന്റിന് പരാതി നൽകുകയായിരുന്നു. മാനേജ്മെന്റാണ് പോലീസിനെ വിവരമറിയിച്ചത്. 18 പേരടങ്ങിയ സംഘമാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. നിലവിൽ പരാതിയിൽ പറഞ്ഞ 11 പേർക്കെതിരേയാണ് കേസെടുത്തതെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. റാഗിങ്ങിനിരയായാൽ വിദ്യാർഥികൾക്ക് അക്കാര്യം കോളേജ് അധികൃതരെ അറിയിക്കാം. അല്ലെങ്കിൽ ഓഫീസിൽ നേരിട്ടുവന്ന് പറയാം - സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. Content Highlights:Raging- 11 Malayalee students arrested in Mangalore


from mathrubhumi.latestnews.rssfeed https://ift.tt/2Z8M8IN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages