പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകണം: 'അര്‍ണബിന്റെ' സഹായം തേടി ബാര്‍ക്ക് സി.ഇ.ഒ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 17, 2021

പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകണം: 'അര്‍ണബിന്റെ' സഹായം തേടി ബാര്‍ക്ക് സി.ഇ.ഒ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാകാൻ ബാർക്ക് മുൻ സിഇഒ പാർഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകൻ അർണബ് ഗോസ്വാമിയുടെ സഹായം തേടിയതിന്റെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്. അർണബ് ഗോസ്വാമിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വാട്സാപ്പ് ചാറ്റിലാണ് ഇത് സംബന്ധിച്ച പരാമർശം ഉള്ളത്. ടൈസ് നൗ ആണ് ചാറ്റിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടി.ആർ.പി. തട്ടിപ്പുകേസ് ഒതുക്കാൻ ജഡ്ജിയ്ക്ക് കോഴ നൽകാൻ അർണബിന് പാർഥോദാസ് ഗുപ്ത ഉപദേശം നൽകുന്നതും ചാറ്റിലുണ്ട്. 2019 ഒക്ടോബർ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ ഉപദേഷ്ടാവായി നിയമനം കിട്ടാൻ ഗുപ്ത അർണബിന്റെ സഹായം തേടിയത്. ബാർക്കിലെ സേവനം തനിക്ക് മടുത്തതായും സ്ഥാപിത താൽപര്യക്കാരുടെ സമ്മർദമുണ്ടെന്നും ഗുപ്ത ചാറ്റിൽ സൂചിപ്പിക്കുന്നു. ടി.ആർ.പി. തട്ടിപ്പിൽ അർണബിനെ ഗുപ്ത അകമഴിഞ്ഞ് സഹായിച്ചതായി വ്യക്തമാക്കുന്നതാണ് ഇരുവരും തമ്മിൽ നടത്തിയ വാട്സാപ്പ് സംഭാഷണം. സംഭാഷണത്തിനിടെ അർണബ് രണ്ടു തവണ ഗുപ്തയെ വിളിച്ചതായും ചാറ്റിലുണ്ട്. ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുന്നതിനെ കുറിച്ചും അർണബിന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും പാർഥോദാസ് ഗുപ്തയുമായി നടത്തിയ വാട്സാപ്പ് സംഭാഷണങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാർഥോദാസ് ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിക്കുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതിനെ തുടർന്നാണിത്. ടി.ആർ.പി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബർ 24 ന് അറസ്റ്റ് ചെയ്ത ഗുപ്ത ജയിലിലായിരുന്നു. Content Highlights: Former BARC CEO seeking Arnab Goswamis help to land an advisors job at PMO


from mathrubhumi.latestnews.rssfeed https://ift.tt/3bNd5cw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages