നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി ഒലി പുറത്ത്  - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 24, 2021

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രധാനമന്ത്രി ഒലി പുറത്ത് 

കാഠ്മണ്ഡു: പ്രധാനമന്ത്രി കെ.പി.ശർമ ഒലിയെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രധാനമന്ത്രി ഒലിയെ പാർട്ടി അംഗത്വത്തിൽ നിന്ന് നീക്കിയതായി ചെയർമാൻ പ്രചണ്ഡയെ പിന്തുണക്കുന്ന വക്താവ് നാരായൺകാജി ശ്രേഷ്ഠ അറിയിച്ചു. ഒലി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യുഎംഎൽ പുനരുജ്ജീവിപ്പിച്ചേക്കുമെന്നാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങൾ പറയുന്നു. ഡിസംബറിൽ പാർട്ടിയുടെ രണ്ടു ചെയർമാൻമാരിൽ ഒരാളായിരുന്ന ഒലിയെ തൽസ്ഥാനത്ത് നിന്ന് എതിർവിഭാഗം നീക്കം ചെയ്തിരുന്നു. പകരം മാധവ് നേപ്പാളിനെ പാർട്ടിയുടെ രണ്ടാമത്തെ ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. പ്രചണ്ഡയാണ് പാർട്ടിയുടെ ഒന്നാം ചെയർമാൻ. മുൻപ്രധാനമന്ത്രിമാരായ പുഷ്പ കമൽ ദഹലിന്റെയും മാധാവ് നേപ്പാളിന്റെയും നേതൃത്വത്തിൽ പാർട്ടിയിലെ എതിരാളികളിൽ നിന്ന് കടുത്ത സമ്മർദ്ദമാണ് ഒലി നേരിട്ടിരുന്നത്. ഒലി ഭരണഘടനാവിരുദ്ധമായ തീരുമാനങ്ങൾ എടുക്കുന്നുവെന്നും ഇതുസംബന്ധിച്ച് വിശദീകരണം നൽകണമെന്നും ഒലിയോട് പാർട്ടിയിലെ എതിർവിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒലിയോട് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അതിനാൽ പാർട്ടിയുടെ കേന്ദ്രസമിതി നൽകിയ എക്സിക്യൂട്ടീവ് അവകാശങ്ങൾ ഉപയോഗിച്ചാണ് തീരുമാനം കൈക്കൊളളുന്നതെന്നും ശ്രേഷ്ഠ പറഞ്ഞു. പാർട്ടിക്കകത്തെ ഭിന്നതകളെ തുടർന്ന് പാർലമെന്റ് പിരിച്ചുവിടാൻ കഴിഞ്ഞ ഡിസംബർ 20ന് ഒലി പ്രസിഡന്റിന് ശുപാർശ ചെയ്തിരുന്നു. പ്രചണ്ഡയുമായുളള അധികാരതർക്കം രൂക്ഷമായാതോടെയാണ് പാർലമെന്റ് പിരിച്ചുവിടാൻ ശർമ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ആവശ്യപ്പെട്ടത്. ഒലിയുടെ ശുപാർശ പ്രസിഡന്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എൻസിപി രണ്ടായി പിളരുകയും തങ്ങൾക്കാണ് ആധികാരികതയെന്ന് അവകാശപ്പെട്ട് രണ്ടുവിഭാഗവും രംഗത്തെത്തുകയും ചെയ്തു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ സൂര്യൻ ആർക്ക് നൽകണമെന്നത് സംബന്ധിച്ചുളള നിയമവശങ്ങൾ പഠിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒലി നയിച്ചിരുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(യുഎംഎൽ) പ്രചണ്ഡയുടെ നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി(മാവോയിസ്റ്റ് സെന്റർ) പാർട്ടികൾ 2017 പൊതുതിരഞ്ഞടുപ്പ് വിജയത്തെ തുടർന്ന് 2018 മാർച്ചിലാണ് ലയിച്ചത് Content Highlights: Nepal PMKP Sharma Oli expelled from ruling party


from mathrubhumi.latestnews.rssfeed https://ift.tt/3pjX6GQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages