സാമ്പത്തിക സംവരണ വിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു- എ. വിജയരാഘവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 31, 2021

സാമ്പത്തിക സംവരണ വിഷയത്തില്‍ ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചു- എ. വിജയരാഘവന്‍

തിരുവനന്തപുരം: ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ വിദശദീകരണവുമായി എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമരരംഗത്തിറങ്ങിസാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്ന്വിജയരാഘവൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പറയുന്നു. ഹിന്ദുവർഗീയതയെ എതിർക്കാൻ എന്ന പേരിൽ കോൺഗ്രസ്ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ബിജെപിക്ക് കരുത്ത് പകരുമെന്നുംചോദ്യംചോദിച്ചവരെ വർഗീയവാദികളായി മുദ്രകുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാമ്പത്തിക സംവരണത്തിനെതിരെ ലീഗ് സമര രംഗത്തിറങ്ങുകയും മറ്റു സമുദായ സംഘടനകളെ രംഗത്തിറക്കാൻ ശ്രമിക്കുകയും ചെയ്തു. അതുവഴി സാമുദായിക ധ്രുവീകരണം കേരളത്തിലുണ്ടാക്കാനാണ് ലീഗ് ശ്രമിച്ചത്. സാമ്പത്തിക സംവരണം യുഡിഎഫിന്റെ നയമായിട്ടുപോലും ഇതിനെതിരെ ഒരക്ഷരം ശബ്ദിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രഹിന്ദുത്വ വർഗീയതയ്ക്കും മോഡി സർക്കാരിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങൾക്കുമെതിരായി എല്ലാ മതനിരപേക്ഷ ശക്തികളുടെയും യോജിപ്പ് എന്നതാണ് സിപിഐ എം നിലപാട്. ഹിന്ദുവർഗീയതയെ എതിർക്കാനെന്ന പേരിൽ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുത്തുന്നത് ഹിന്ദുത്വശക്തികൾക്ക് കരുത്തുപകരുന്ന നിലപാടാണ്. അതുകൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലുണ്ടാക്കിയ കോൺഗ്രസിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം തുടരുമോ എന്ന ചോദ്യം ഉയർത്തിയത്. ഇതിന് ഉത്തരം പറയാതെ, സിപിഐ എം വർഗീയത പറയുന്നുവെന്ന വിചിത്രവാദമാണ് അവരുടേതെന്നും അദ്ദേഹം പറയുന്നു. ജമാഅത്തെ ഇസ്ലാമി മതന്യൂനപക്ഷ ജനവിഭാഗങ്ങൾ കൂടുതലായി ഇടതുപക്ഷത്തോടടുക്കുന്നത് ഇഷ്ടപ്പെടുന്നില്ല. മതനിരപേക്ഷത ശക്തിപ്പെടുന്നതിനെ അവർ ഭയപ്പെടുന്നു. ബിജെപി കേന്ദ്രാധികാരത്തെ ഉപയോഗപ്പെടുത്തി ഹിന്ദുത്വവർഗീയത ശക്തിപ്പെടുത്തുമ്പോൾ ന്യൂനപക്ഷവർഗീയത ശക്തിപ്പെടുത്താനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന അപകടകരമായ നിലപാടാണ് ഇത്. ഇതിനെയാണ് സിപിഎം വിമർശിക്കുന്നത്. അത് വർഗീയയവാദമാണെന്ന് വ്യാഖ്യാനിക്കുന്നവർ മലയാളിയുടെ ബോധനിലവാരത്തെപുച്ഛിക്കുകയാണെന്നും വിജയരാഘവൻ പറയുന്നു. ഉറച്ച മതനിരപേക്ഷവാദിയായിരുന്ന ജവാഹർലാൽ നെഹ്റുവിന്റെ മതനിരപേക്ഷനയങ്ങൾ വലിച്ചെറിഞ്ഞ് അധികാരത്തിനുവേണ്ടി ഏതു വർഗീയ പ്രസ്ഥാനവുമായും കൂട്ടുകൂടുന്ന നിലയിലേക്ക് കോൺഗ്രസ് എത്തി. അവസരവാദ നിലപാടുകൾ സ്വീകരിച്ച് ബിജെപിക്കുവേണ്ടി വഴിവെട്ടുകയാണ് അവർ. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശവും യുഡിഎഫുമായുള്ള സഖ്യവും ബിജെപിക്കാണ് വളമാകുന്നത്. ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രീയവാദത്തിന് ബദൽ എന്നോണം മുസ്ലിം രാഷ്ട്രവാദം ഉയർത്തുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും അവരുമായി ഒരുതരത്തിലുള്ള ബന്ധത്തിനും സിപിഐ എം തയ്യാറല്ലെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു. Content Highlights:Muslim League sought communal polarization on the issue of economic reservation- A. Vijayaraghavan


from mathrubhumi.latestnews.rssfeed https://ift.tt/3pFx94H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages