കറ്റാനം: കോവിഡ് ബാധിച്ച് ചികിത്സയിൽക്കഴിയുന്ന വരനുവേണ്ടി വരന്റെ അകന്ന ബന്ധത്തിൽപ്പെട്ട സഹാദരി വധുവിനു താലികെട്ടി. കട്ടച്ചിറ കൊച്ചുവീട്ടിൽ വടക്കതിൽ തങ്കമണി - സുദർശനൻ ദമ്പതിമാരുടെ മകൾ സൗമ്യയുടെ വിവാഹമാണു വരന്റെ സാന്നിധ്യമില്ലാതെ നടന്നത്. വരൻ ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തിൽ രാധാമണി - സുധാകരൻ ദമ്പതിമാരുടെ മകൻ സുജിത്ത് സുധാകരൻ മാവേലിക്കരയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പനിയെത്തുടർന്നു നടത്തിയ പരിശോധനയിലാണു സുജിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. കല്യാണ ഒരുക്കങ്ങൾ പൂർത്തിയായതിനാൽ ബന്ധുക്കൾ വരന്റെ സാന്നിധ്യമില്ലാതെ വിവാഹംനടത്താൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.20- നും 11.40- നും മധ്യേ ഭരണിക്കാവ് കട്ടച്ചിറ മുട്ടക്കുളം ക്ഷേത്രത്തിൽ വിവാഹച്ചടങ്ങ് നടന്നു. ചടങ്ങിനുശേഷം സുജിത്ത് വീഡിയോ കോളിലൂടെ വധുവിന് ആശംസകൾ നേർന്നു. സുജിത്തിന്റെ കുടുംബവും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. Content Highlight: Groom test Positive For Covid, sister ties the knot
from mathrubhumi.latestnews.rssfeed https://ift.tt/3sLmuaL
via
IFTTT
No comments:
Post a Comment