തിരുവനന്തപുരം: പോക്സോ കേസുകളിൽ ഇരകളാവുന്ന പെൺകുട്ടികളുടെ വൈദ്യപരിശോധനയ്ക്ക് ഗൈനക്കോളജിസ്റ്റുകൾക്കു പകരം വനിതാ മെഡിക്കൽ ഓഫീസർമാരെ ചുമതലപ്പെടുത്താനുള്ള നീക്കം മെഡിക്കോ ലീഗൽ കേസുകളെ ബാധിക്കുമെന്ന് ഒരുകൂട്ടം ഡോക്ടർമാർ. വൈദ്യപരിശോധന നടത്തിയത് വിദഗ്ധ ഡോക്ടർ അല്ലെന്ന് ക്രോസ് വിസ്താരത്തിൽ പ്രതിഭാഗത്തിനു സ്ഥാപിക്കാനാകും. കോടതികളിൽ അത്തരം സംഭവങ്ങൾ പതിവാണെന്നും അവർ പറയുന്നു. ചില ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരിക്കുകയോ അവർ മറ്റേതെങ്കിലും അടിയന്തര ഡ്യൂട്ടിയിലാവുകയോ ചെയ്താൽ ഇരകളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നത് പതിവാണ്. ഇത് കാലതാമസമുണ്ടാക്കും. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ഗൈനക്കോളജിസ്റ്റുകളല്ലാത്ത വനിതാ ഡോക്ടർമാരെ വൈദ്യപരിശോധനയ്ക്ക് നിയോഗിക്കാം എന്ന് മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ നിർദേശം വന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പരിശീലനപരിപാടികൾ ആരംഭിച്ചിട്ടുള്ളത്. വ്യക്തികൾക്കു തീരുമാനിക്കാനാവില്ലപുതുക്കിയ മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ പറയുന്നത് പ്രകാരമാണ് ജില്ലകളിൽ വനിതാ മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കുന്നത്. കോടതിയിൽ കേസ് നിലനിൽക്കില്ലെന്ന പേരിൽ അക്കാര്യം ഏതെങ്കിലും വ്യക്തികൾക്ക് തീരുമാനിക്കാനാവില്ല. -ഡോ. ആർ.എൽ. സരിത, ആരോഗ്യവകുപ്പ് ഡയറക്ടർവാദത്തിൽ കഴമ്പില്ലമെഡിക്കൽ ജൂറിസ്‌പ്രുഡൻസ് എല്ലാ ഡോക്ടർമാരും പഠിക്കുന്നതാണ്. പീഡനത്തിനിരയായ ഒരാളെ എങ്ങനെ പരിശോധിക്കണമെന്ന് സാങ്കേതികമായി അതിൽ പരാമർശിക്കുന്നുണ്ട്. സർവീസിലുള്ള സാധാരണ വനിതാ ഡോക്ടർക്ക് പരിശോധിച്ച് തെളിവ് ശേഖരിക്കാവുന്നതേയുള്ളൂ. വലിയ വൈദഗ്ധ്യമൊന്നും വേണ്ടാ. ഡോക്ടർമാരുടെ വാദത്തിൽ കഴമ്പില്ല.-ജസ്റ്റിസ് കമാൽപാഷ
from mathrubhumi.latestnews.rssfeed https://ift.tt/3pM36YG
via
IFTTT
No comments:
Post a Comment