കൈവെട്ട് കേസ്: ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണമെന്ന് എന്‍.ഐ.എ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 2, 2021

കൈവെട്ട് കേസ്: ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണമെന്ന് എന്‍.ഐ.എ

ന്യൂഡൽഹി: മൂവാറ്റുപുഴ കൈവെട്ട് കേസിൽ ഒളിവിലായിരുന്ന പ്രതികളുടെ വിചാരണ പൂർത്തിയാക്കാൻ ഒരു വർഷം വേണമെന്ന് എൻ.ഐ.എ സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വൈകിപ്പിക്കുവാൻ തങ്ങളുടെ ഭാഗത്ത് നിന്ന് ബോധപൂർവ്വമായ പിഴവുകൾ ഉണ്ടായിട്ടില്ലെന്നും എൻ.ഐ.എ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിൽ ആണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലെ അഞ്ചാം പ്രതിയായ നജീബിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് എൻ.ഐ.എ ഹെഡ് ക്വാട്ടേഴ്സ് ഐ.ജി. അനിൽ ശുക്ല സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. കേസിൽ ഒളിവിലായിരുന്ന ആറ് പ്രതികൾക്കെതിരെ 2017 ജൂൺ ഒന്നിന് ഫയൽ ചെയ്ത മൂന്നാം സപ്ലിമെന്ററി റിപ്പോർട്ടിൽ വിചാരണ ഉടൻ ആരംഭിക്കുമെന്നും എൻ.ഐ.എ. കോടതിയെ അറിയിച്ചു. കേസിലെ വിചാരണ എപ്പോൾ പൂർത്തിയാകുമെന്ന് അറിയിക്കാൻ ജസ്റ്റിസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് എൻ.ഐ.എയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണയുടെ ഷെഡ്യൂൾ അഞ്ചാം തീയതി എറണാകുളത്തെ എൻ.ഐ.എ കോടതി തീരുമാനിക്കുമെന്നാണ് സത്യവാങ് മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ 300-ഓളം സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ട്. കേസിലെ 37 പ്രതികളിൽ 31 പേരാണ് നേരത്ത വിചാരണ നേരിട്ടത്. ഇതിൽ 13 പേർ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. 18 പേരെ വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയവരുടെ ശിക്ഷ ഉയർത്തുന്നതിനായി എൻ.ഐ.എ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു, ചിലരെ വെറുതെ വിട്ടതിനുമെതിരെയും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ശിക്ഷയ്ക്കെതിരെ പ്രതികളുടെ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനാൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിചാരണ കോടതി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് പിന്നീട് അറസ്റ്റിലായ പ്രതികളുടെ വിചാരണയും വൈകുന്നത്. കേസുമായി ബന്ധപ്പെട്ട രേഖകൾ നിലവിൽ ഹൈക്കോടതി തിരികെ നൽകിയെന്നും അതിനാൽ വിചാരണ ഇനി വൈകില്ലെന്നും എൻ.ഐ.എ സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2010 ജൂലൈ നാലാം തീയതിയാണ് മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസ്സർ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. കേസിലെ അഞ്ചാം പ്രതിയായിരുന്ന നജീബിനെ 2015-ലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. 2019 ജൂലൈയിൽ നജീബിന് ജാമ്യം അനുവദിച്ചു. ഇതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീലിൽ അതേ വർഷം തന്നെ സുപ്രീം കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇതേ തുടർന്ന് നജീബിനെ എൻ.ഐ.എ 2019 ൽ വീണ്ടും അറസ്റ്റ് ചെയ്തു. Content Highlights:tj joesph hand chopping case nia filed affidavit in supreme court


from mathrubhumi.latestnews.rssfeed https://ift.tt/3aXmJJg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages