തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത് രാഷ്ട്രീയ തിരിച്ചടി അല്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മാതൃഭൂമി ന്യൂസുമായി സംസാരിക്കുകയായിരുന്നു സ്പീക്കർ. സ്പീക്കറെ നീക്കണമെന്ന പ്രമേയം ഒരു തിരിച്ചടിയായി കരുതുന്നില്ല. പ്രമേയത്തിന് എത്രത്തോളം യുക്തി ഉണ്ടെന്ന് കൊണ്ടുവരുന്ന ആളുകൾ തീരുമാനിക്കണം. സ്പീക്കറെ നീക്കാനുള്ള പ്രമേയം കൊണ്ടുവരാനുളള അവകാശം പ്രതിപക്ഷത്തിനുണ്ട്. നിലപാട് സ്വീകരിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തിന് വ്യക്തത തേടാമായിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു തീരുമാനമെടുത്തത് ജനാധിപത്യത്തോടുളള ബഹുമാനക്കുറവാണ്.തുടങ്ങിവെച്ചാൽ ഇത് കീഴ് വഴക്കമാകും, ആവർത്തിക്കപ്പെടും. അത് പാടില്ലായിരുന്നു. സ്പീക്കർ പറഞ്ഞു. തനിക്കെതിരേ ഉന്നയിച്ചത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് പറഞ്ഞ സ്പീക്കർ ഏത് ആരോപണത്തിനും മറുപടി ഉണ്ടെന്നും വ്യക്തമാക്കി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ വന്ന ആരോപണങ്ങളാണിത്. താൻ ഒരു ശതമാനം പോലും തെറ്റുചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെന്നും സ്പീക്കർ ആവർത്തിച്ചു. രണ്ടുകേസുകളിലും പുലബന്ധം പോലുമില്ല. കെട്ടിച്ചമച്ച കേസുകളുടെ പേരിൽ ഒരിഞ്ചു തലകുനിക്കില്ല. താണുകൊടുക്കില്ല, ചെയ്യാത്ത തെറ്റിന് പ്രായശ്ചിത്വം ചെയ്യേണ്ട് കാര്യമില്ല. തെറ്റ് ചെയ്തിട്ടില്ലെന്ന് നൂറുശതമാനവും ഉത്തമബോധ്യമുണ്ട്. കഥയുണ്ടാക്കി ചാടിയിറങ്ങിയവർക്ക് നിരാശപ്പെടേണ്ടി വരും. പോഴ്സണൽ സ്റ്റാഫിനെ കസ്റ്റംസ് ചോദ്യം ചെയ്തതിൽ തെറ്റില്ലെന്നും കസ്റ്റംസ് കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും സ്പീക്കർ പറഞ്ഞു. Content Highlights:Speaker P Sreeramakrishnan reacts against the allegations
from mathrubhumi.latestnews.rssfeed https://ift.tt/3oBWcVQ
via
IFTTT
No comments:
Post a Comment