കണ്ണൂർ : പിണറായി വിജയനെതിരേ മത്സരിക്കാനില്ലെന്ന് കെപിസിസി നിർവാഹക സമിതിഅംഗം മമ്പറം ദിവാകരൻ. കണ്ണൂരില ചില നേതാക്കളുടെ സമീപനം സഹിക്കാൻ കഴിയുന്നില്ലെന്നും ദിവാകരൻ മാതൃഭൂമി ന്യൂസിനോട് തുറന്നു പറഞ്ഞു. 2016ൽ ധർമ്മടത്ത് പിണറായി വിജയനെതിരേ യുഡിഎഫിന് വേണ്ടി മത്സരിക്കാൻ സ്വയം സന്നദ്ധനായി മുന്നിട്ടിറങ്ങിയ വ്യക്തിയാണ് മമ്പറം ദിവാകരൻ.എന്നാൽ ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല എന്നാണ് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞത്. "ഇനി പിണറായി വിജയനോട് മത്സരിക്കാനില്ല. പിണറായി വിജയനോട് ഇനിയും മത്സരിക്കണമെന്ന് പാർട്ടി ഹൈക്കമാന്റ് പറഞ്ഞാൽ ഒരു കോൺഗ്രസ്സ്കാരൻ എന്ന നിലയിൽ എനിക്ക് ഉത്തരവാദിത്വമുണ്ട്",മമ്പറം ദിവാകരൻ പറഞ്ഞു. പിണറായി വിജയനുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. എന്നാൽ രാഷ്ട്രീയമായ വിയോജിപ്പുമുണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴുമുണ്ടെങ്കിലും മടുത്തു. കണ്ണൂർ കോൺഗ്രസ്സിലെ ചിലരുടെ സമീപനമാണ് മടുപ്പുണ്ടാക്കുന്നത്. അതിനാൽ പിണറായിക്കെതിരെ മത്സരിക്കാൻ ഞാനില്ല. പിണറായിക്കെതിരേ ആര് മത്സരിച്ചാലും തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകാലം കോൺഗ്രസ്സിൽ പ്രവർത്തിച്ച തനിക്ക് ഒരംഗീകാരം പോലും തരാതിരുന്നതും ചിലരുടെ താത്പര്യം കാരണമാണ്. ഒടുവിൽ മുല്ലപ്പള്ളിയും കെ.സി വേണുഗോപാലുമാണ് തനിക്ക് കെപിസിസി നിർവാഹക സമിതി അംഗത്വം നൽകിയതെന്നുംമമ്പറം ദിവാകരൻ പറഞ്ഞു. content highlights:No to contest in election against Pinarayi vijayan, says Mambaram Divakaran
from mathrubhumi.latestnews.rssfeed https://ift.tt/39LREWC
via
IFTTT
No comments:
Post a Comment