മുന്നണി വിടില്ല, പിണറായി വിജയന്റെ കരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് നിലകൊളളും: തോമസ് കെ തോമസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 2, 2021

മുന്നണി വിടില്ല, പിണറായി വിജയന്റെ കരങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് നിലകൊളളും: തോമസ് കെ തോമസ്

ആലപ്പുഴ: എൽഡിഎഫ് വിടാനില്ലെന്ന് എൻ.സി.പി നിർവാഹക സമിതിയംഗം തോമസ് കെ.തോമസ്. പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും എൽഡിഎഫ് വിടില്ലെന്ന് തോമസ് കെ.തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പാലാ സീറ്റിന്റെ പേരിൽ മാണി സി.കാപ്പൻ ഉയർത്തുന്ന പ്രതിഷേധം എൻ.സി.പി.യെ പിളർപ്പിലേക്ക് എത്തിച്ചിരിക്കുകയാണെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് തോമസ് കെ.തോമസിന്റെ പ്രതികരണം. എൻ.സി.പി.യിൽ ആഭ്യന്തരപ്രശ്നങ്ങൾ ഒന്നുമില്ല. അത് മാധ്യമസൃഷ്ടിയാണ്. മാണി സി കാപ്പൻ പറയുന്നത് അദ്ദേഹത്തിന്റെ നിലപാടാണ്. അദ്ദേഹം പാലയിൽ നിന്ന് ജയിച്ചതുകൊണ്ട് പാല വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറയുന്നു. പാലാ ആയാലും കുട്ടനാട് ആയാലും ആര് എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എൽഡിഎഫ് ആണ്. നിലവിലെ വിവാദങ്ങൾ എൻസിപിയെ തകർക്കാനുളള ലക്ഷ്യത്തോടെയുളളതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ നല്ലൊരു വിജയത്തെ താറടിച്ച് കാണിക്കാൻ വേണ്ടി പാർട്ടിക്ക് പുറത്തുളളവർ നടത്തുന്ന ഗൂഢാലോചനയാണിത്. മന്ത്രി എ.കെ.ശശീന്ദ്രനും എൻ.സി.പി. സംസ്ഥാന പ്രസിഡന്റും യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ശക്തമായി ആവർത്തിച്ചതാണ്. സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്നുളളത് എൽ.ഡി.എഫിന്റെ നയമാണെന്നും തോമസ് കെ.തോമസ് ചൂണ്ടിക്കാണിച്ചു. എന്തുവന്നാലും മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങൾക്ക് ബലം കൊടുത്തുകൊണ്ട് അവസാനം വരെ എൽഡിഎഫിന് ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights:Thomas K. Thomas said that he will not leave the LDF


from mathrubhumi.latestnews.rssfeed https://ift.tt/3ods3vN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages