മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ സർക്കാർ ചെലവഴിച്ചത് രണ്ടുകോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 19, 2021

മന്ത്രിമന്ദിരങ്ങൾ മോടികൂട്ടാൻ സർക്കാർ ചെലവഴിച്ചത് രണ്ടുകോടി

കൊച്ചി: ഇടതുമുന്നണി അധികാരത്തിൽ വന്നശേഷം മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്കും മോടികൂട്ടാനുമായി ചെലവഴിച്ചത് രണ്ടു കോടിയോളം രൂപ (192.52 ലക്ഷം). ഒന്നാം സ്ഥാനത്ത് മുഖ്യമന്ത്രിയാണ്. 29.22 ലക്ഷം രൂപയാണ് ക്ലിഫ് ഹൗസ് അറ്റകുറ്റപ്പണിക്കു ചെലവഴിച്ചത്. ഏറ്റവും കുറച്ച് തുക ചെലവഴിച്ചത് സി. രവീന്ദ്രനാഥാണ് -1.37 ലക്ഷം. എറണാകുളം വാഴക്കാല സ്വദേശി എം.കെ. ഹരിദാസിനു ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യങ്ങളുള്ളത്. ക്ലിഫ് ഹൗസിൽ 13.11 ലക്ഷം ഫർണിച്ചർ വാങ്ങാനാണ് ഉപയോഗിച്ചത്. 2.07 ലക്ഷം രൂപ കർട്ടനും പൊതുമരാമത്ത് ജോലികൾക്കായി 9.56 ലക്ഷവും വൈദ്യുതീകരണ ജോലികൾക്ക് 4.50 ലക്ഷവും ചെലവഴിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 4.07 ലക്ഷം രൂപ കന്റോൺമെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കു ചെലവഴിച്ചു. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ 52,000 രൂപ ചെലവഴിച്ചു. ചീഫ് സെക്രട്ടറി താമസിക്കുന്ന മന്ദിരത്തിന്റെ അറ്റകുറ്റപ്പണിക്കായി 3.17 ലക്ഷവും ചെലവഴിച്ചു.ചെലവഴിച്ച തുക (ലക്ഷത്തിൽ)മുഖ്യമന്ത്രി പിണറായി വിജയൻ - 29.22, കടന്നപ്പള്ളി രാമചന്ദ്രൻ-23.41, കടകംപള്ളി സുരേന്ദ്രൻ - 18.50, എം.എം. മണി - 13.81, ഇ.പി. ജയരാജൻ - 13.57, കെ. കൃഷ്ണൻകുട്ടി - 11.25, തോമസ് ഐസക് - 9.81, ടി.പി. രാമകൃഷ്ണൻ - 8.14, കെ.കെ. ശൈലജ - 7.74, പി. തിലോത്തമൻ - 7.66, എ.സി. മൊയ്തീൻ - 7.43, കെ. രാജു - 6.56, എ.കെ. ബാലൻ - 6.26, ഇ. ചന്ദ്രശേഖരൻ - 6.13, എ.കെ. ശശീന്ദ്രൻ - 6.23, ജെ. മേഴ്‌സിക്കുട്ടിയമ്മ - 5.71, കെ.ടി. ജലീൽ - 3.93, വി.എസ്. സുനിൽകുമാർ - 3.14, ജി. സുധാകരൻ-2.65, സി. രവീന്ദ്രനാഥ്-1.37.


from mathrubhumi.latestnews.rssfeed https://ift.tt/38Yt0To
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages