ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനായി സി.പി.എം. സംഘടനാ സംവിധാനം ഉടച്ചുവാർക്കുന്നു. ആദ്യപടിയായി പാർട്ടി ഘടകങ്ങളെ തിരഞ്ഞെടുപ്പ് ഘടകങ്ങളാക്കി മാറ്റുകയാണിപ്പോൾ. നിയമസഭാമണ്ഡലം, മേഖല, ബൂത്ത് കമ്മിറ്റികളായാണ് ഇവയെ മാറ്റുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ ഏരിയാ കമ്മിറ്റിയംഗങ്ങളും ലോക്കൽ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടും വിധമാണ് മണ്ഡലം കമ്മിറ്റി പ്രവർത്തിക്കുക. മേഖലാ കമ്മിറ്റിയിൽ ഏരിയാ, ലോക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടും. ബ്രാഞ്ച് സെക്രട്ടറിമാരും പാർട്ടിയംഗങ്ങളും ഉൾപ്പെടുന്നതാണ് ബൂത്ത് കമ്മിറ്റി. ഈ വിധത്തിലേക്ക് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും പുതിയ കമ്മിറ്റികൾ രൂപവത്കരിക്കും. ഈ മാസംതന്നെ മുഴുവൻ കമ്മിറ്റികളും സജ്ജമാവും. പാർട്ടിയിലെ മുതിർന്ന അംഗത്തിനായിരിക്കും ഓരോ കമ്മിറ്റിയുടെയും ചുമതല. സാധാരണ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞാണ് ഇത്തരം ഒരുക്കങ്ങൾ നടത്തുക. ഇത്തവണ നേരത്തേയൊരുങ്ങാനാണ് നിർദേശം. ഓരോ കമ്മിറ്റിയുടെയും ആദ്യ ചുമതല വോട്ടേഴ്സ് ലിസ്റ്റ് പരിശോധിക്കൽ, 18 വയസ്സായവരെ വോട്ടർ പട്ടികയിൽ ചേർക്കൽ എന്നിവയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലും പിന്നെയും വോട്ടുചേർക്കാൻ കഴിയും. ജനുവരി അവസാനത്തോടെ മുഴുവൻ പാർട്ടി ഘടകങ്ങളും നിയമസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റികളായി മാറിയിരിക്കണമെന്ന് സംസ്ഥാന നേതൃത്വം ഓർമിപ്പിച്ചിട്ടുണ്ട്. അനുഭാവമുള്ള മുഴുവൻ പേരെയും കണ്ടെത്തണമെന്നും ബന്ധപ്പെടണമെന്നും നിർദേശമുണ്ട്. ഇവരെ ഒരു ഗ്രൂപ്പാക്കി നിർത്തി അടുത്തഘട്ടത്തിൽ ആവശ്യമെങ്കിൽ കാൻഡിഡേറ്റ് അംഗത്വം നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/2LGioj0
via
IFTTT
No comments:
Post a Comment