ജോലിതട്ടിപ്പ്: സരിതയുടെ കൂട്ടുപ്രതിയുടെ ജാമ്യഹർജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 29, 2021

ജോലിതട്ടിപ്പ്: സരിതയുടെ കൂട്ടുപ്രതിയുടെ ജാമ്യഹർജി തള്ളി

തിരുവനന്തപുരം: സരിത എസ്.നായർ പ്രതിയായ ജോലിതട്ടിപ്പ് കേസിലെ മറ്റൊരു പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. സരിതയുടെ കൂട്ടുപ്രതി ഷാജു പാലിയോടിന്റെ ജാമ്യ ഹർജിയാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ.അജിത് കുമാർ തള്ളിയത്. കെ.ടി.ഡി.സി.യിൽ ജോലി വാഗ്ദാനംചെയ്ത് അഞ്ചുലക്ഷം രൂപയും ബിവറേജസ് കോർപ്പറേഷനിൽ സ്റ്റോർ അസിസ്റ്റന്റായി നിയമനം വാങ്ങി നൽകാമെന്നു പറഞ്ഞ് 11.5 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. പ്രതികൾ കെ.ടി.ഡി.സി.യുടെയും ബിവറേജസ് കോർപ്പറേഷന്റെയും ലെറ്റർ ഹെഡ് ഉണ്ടാക്കി ഉദ്യോഗാർഥികളെ കബളിപ്പിച്ചെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. വ്യാജ രേഖകളുണ്ടാക്കി പ്രതികൾ സർക്കാരിനെ കബളിപ്പിച്ചതിനാൽ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന്് സർക്കാർ അഭിഭാഷകൻ വാദിച്ചു. സോളാർത്തട്ടിപ്പിൽ അടക്കം പ്രതിയായവർ കേസിലെ കൂട്ടുപ്രതിയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഷാജുവിനും സരിതയ്ക്കും പുറമേ പഞ്ചായത്തംഗമായ രതീഷും കേസിലെ പ്രതിയാണ്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.


from mathrubhumi.latestnews.rssfeed https://ift.tt/3owd8we
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages