തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ നടൻ കൃഷ്ണകുമാർ. മത്സരിക്കണമെന്ന് തന്നോട് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ പാർട്ടി അംഗത്വം എടുക്കാൻ തയ്യാറാണെന്നും കൃഷ്ണ കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാൻ 100 ശതമാനം തയ്യാറാണ്. അറിയപ്പെടുന്ന ഒരു കലാകാരൻ സ്ഥാനാർഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരിൽ കൂടുതൽ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കൃഷ്ണ കുമാർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മത്സരിക്കുന്ന സ്ഥാനാർഥികളുടെ കാര്യങ്ങൾ പാർട്ടി നേതൃത്വം തീരുമാനിക്കും. പാർട്ടി അംഗത്വം ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്നുവരെ അതൊന്നും പാർട്ടിയോട് ചോദിച്ചിട്ടില്ല. അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാർട്ടി അംഗത്വമെടുക്കുമ്പോൾ നേരെചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. content highlights:Actor Krishnakumar has not ruled out possibility of a candidate in assembly election
from mathrubhumi.latestnews.rssfeed https://ift.tt/3q5l74m
via
IFTTT
No comments:
Post a Comment