സേവനം ചെയ്യാന്‍ തയ്യാര്‍: ചുമതലയേറ്റയുടന്‍ കമലാഹാരിസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 20, 2021

സേവനം ചെയ്യാന്‍ തയ്യാര്‍: ചുമതലയേറ്റയുടന്‍ കമലാഹാരിസ്

കാപ്പിറ്റോൾ: വൈസ് പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേറ്റശേഷം സേവനത്തിന് തയ്യാറാണെന്ന ട്വീറ്റുമായി കമലാഹാരിസ്.അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ബുധനാഴ്ചയാണ് കമല ചുമതലയേറ്റത്.സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെയാണ് കമല ട്വീറ്റുമായി രംഗത്തെത്തിയത്. Ready to serve. — Vice President Kamala Harris (@VP) January 20, 2021 സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് യു.എസിലെ ആദ്യ വൈസ് പ്രസിഡന്റായ കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെൽറ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ജസ്റ്റിസായ തർഗുഡ് മാർഷലും വഹിച്ച രണ്ട് ബൈബിളുകളിൽ തൊട്ടായിരുന്നു കമലയുടെ സത്യപ്രതിജ്ഞ. കമല അമേരിക്കയുടെ 49ാം വൈസ് പ്രസിഡന്റാണ്. Content Highlight: Ready to Serve: Kamala Harris


from mathrubhumi.latestnews.rssfeed https://ift.tt/2XXAksr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages