കൊച്ചി: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മുൻ ഡി.ജി.പി. ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയിൽനിന്ന് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ട്വന്റി-20യുടെ സ്ഥാനാർഥിയായി ചാലക്കുടിയിൽനിന്ന് ജനവിധി തേടാൻ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാർ വി.ആർ.എസ്. അംഗീകരിക്കാതിരുന്നതിനാൽ ജേക്കബ് തോമസിന് കളത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ വിരമിച്ചതോടെ ആ പ്രശ്നം മാറി. എന്നാൽ ഇക്കുറി എൻ.ഡി.എയ്ക്ക് ഒപ്പമാണ് ജേക്കബ് തോമസ്. ബി.ജെ.പി. നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞവർഷം ഇരിങ്ങാലക്കുടയിൽ പോയിരുന്നു. അതിന്റെ ഒരുക്കങ്ങൾ നടത്തിയിരുന്നു. തന്റെ അഴിമതി വിരുദ്ധ നിലപാട് എൽ.ഡി.എഫിനും യു.ഡി.എഫിനും ഇഷ്ടമല്ല. പിന്നെ എൻ.ഡി.എ. മാത്രമേയുള്ളൂ. അതിന്റെ സന്ദേശം എൻ.ഡി.എ. അഴിമതിവിരുദ്ധ നിലപാട് കേരളത്തിൽ ഉണ്ടാകുമെന്ന് തന്നെ ആയിരിക്കും- ജേക്കബ് തോമസ് പറഞ്ഞു. ബി.ജെ.പിയുടെ നിലപാടുകളെ പിന്തുണച്ച ജേക്കബ് തോമസ്, ന്യൂനപക്ഷ വോട്ടുകളും ഇത്തവണ പാർട്ടിക്ക് അനുകൂലമാകുമെന്നും പറഞ്ഞു. ദേശീയത ഉണ്ടാകുന്നത് നല്ലതാണ്. അത് നമ്മൾ ഉയർത്തിപ്പിടിക്കണം. മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും ഒക്കെ ബി.ജെപിക്ക് മറ്റു സംസ്ഥാനങ്ങളിൽ സപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് കണ്ടിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. എന്തുകൊണ്ട് കേരളത്തിൽ ആയിക്കൂടാ?- ജേക്കബ് തോമസ് ആരാഞ്ഞു. 2016-ൽ 59,000 വോട്ടുകൾ നേടി സിപിഎം വിജയിച്ച ഇരിങ്ങാലക്കുട മണ്ഡലത്തിൽ ബി.ജെപി.ക്ക് 30,420 വോട്ടാണ് ലഭിച്ചത്. ഇക്കുറി മണ്ഡലത്തിൽ ബി.ജെ.പി. വലിയ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. മുൻസഹപ്രവർത്തകൻ ടി.പി. സെൻകുമാറും എൻ.ഡി.എ. സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന്- എൻ.ഡി.എ. സ്ഥാനാർഥികളെ നിർത്തുമ്പോൾ, വൈവിധ്യങ്ങളെ ഒക്കെ ഉൾക്കൊള്ളുന്ന ഒരു സ്ഥാനാർഥി നിർണയം ആയിരിക്കും തീർച്ചയായും നടത്തുക എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി. content highlights: jacob thomas ips likely to contest from Irinjalakuda as nda candidate
from mathrubhumi.latestnews.rssfeed https://ift.tt/3oTGlC8
via
IFTTT
No comments:
Post a Comment