മുഖ്യമന്ത്രിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ ; കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 1, 2021

മുഖ്യമന്ത്രിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ ; കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല

കോട്ടയം: മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികൾ‍ ലോക്കൽ പാർട്ടി ഓഫീസുകളിൽ മതിയെന്നും ഓർത്തഡോക്സ് സഭയോട് വേെണ്ടന്നും സഭാ മാധ്യമവിഭാഗം തലവൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.പിണറായി വിജയനെ കാണുന്നത് നാടിന്റെ മുഖ്യമന്ത്രിയായിട്ടാണ്. ആ ബഹുമാനം കിട്ടണമെങ്കിൽ അതേരീതിയിൽ ഇടപെടണം. അവസരം കിട്ടിയാൽ ഏകാധിപത്യം നടത്തുന്നവരാണിവർ. അതിവിടെ നടക്കില്ല. മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണ് കേരളത്തിൽ നടത്തുന്നത്. അത് തിരുത്തിയിെല്ലങ്കിൽ ജനം തിരുത്തും. മുഖ്യമന്ത്രിയെ ആദരണീയനെന്ന് വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുത്. മലപ്പുറത്ത് ഓർത്തഡോക്സ് ൈവദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയാണ് ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചത്. ജനാധിപത്യമര്യാദകളല്ല മുഖ്യമന്ത്രി കാണിക്കുന്നതെന്നും സഭാനേതൃത്വം കുറ്റപ്പെടുത്തി. തനിക്ക് തോന്നിയതുപോലെ ഭരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാൽ നടക്കില്ല. മുഖ്യമന്ത്രിക്ക് എന്തിനാണിത്ര അസഹിഷ്ണുത? സഭകളോട് മാന്യമായി ഇടപെട്ടാൽ മുഖ്യമന്ത്രിക്ക് നല്ലത്.മുഖ്യമന്ത്രി മലപ്പുറത്ത് നുണകൾ പറയുകയും വൈദികകുപ്പായത്തെ ചോദ്യംചെയ്യുകയുമായിരുന്നു. നീതിന്യായകോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതാണ് നല്ലത്. സഭ പള്ളി പിടിക്കാൻ പോയിട്ടില്ല.നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ അധികാരികൾ പള്ളികൾ ഒഴിപ്പിച്ചെടുത്ത് നൽകിയതാണ്. അത് സർക്കാരിന്റെ ദാക്ഷിണ്യമല്ല. ആർക്കും പള്ളിയിൽ വരാം. എന്നാൽ ശുശ്രൂഷകൾ നടത്തണമെങ്കിൽ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടായിരിക്കണം.പ്രധാനമന്ത്രി സഭയിലെ വഴക്ക് തീർക്കാൻ ഇടപെടുന്നതല്ല. എന്നാൽ സഭയുടെ ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം തിരുവനന്തപുരമാണെന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. കോടതി തീരുമാനത്തെ ചർച്ചയിലൂടെ മറികടക്കാമെന്ന് വിചാരിക്കുന്നെങ്കിൽ അത് മോഹം മാത്രമാണെന്നും പ്രധാനമന്ത്രിയുമായുള്ള ചർച്ചയെ പരാമർശിച്ച് മാർ യൂലിയോസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2JBM93L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages