രാഷ്ട്രീയസമവായമില്ല, ക്വാറികൾ സർക്കാർ ഉടമസ്ഥതയിലാക്കാനാകുന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 17, 2021

രാഷ്ട്രീയസമവായമില്ല, ക്വാറികൾ സർക്കാർ ഉടമസ്ഥതയിലാക്കാനാകുന്നില്ല

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പുതിയ വരുമാനമാർഗങ്ങൾ കണ്ടെത്താനാകാതെ സർക്കാർ. ക്വാറികൾ പൊതുമേഖലയിലാക്കിയാൽ വർഷംതോറും ആയിരം കോടിരൂപ അധികവരുമാനമുണ്ടാക്കാനാവുമെന്ന നിർദേശം ധനവകുപ്പിന്റെ ചർച്ചകളിൽ വന്നെങ്കിലും ബജറ്റിൽ ഇടംപിടിച്ചില്ല.ക്വാറികൾ പൊതുമേഖലയിലാക്കുമെന്നും ശക്തമായ സാമൂഹിക നിയന്ത്രണം ഏർപ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ഇതിൽനിന്ന്‌ പിന്നാക്കം പോവുകയാണ് സർക്കാർ.പുതിയ വരുമാനം 200 കോടി മാത്രം കോവിഡ് കാലത്ത് പുതിയ നികുതികളൊന്നും ചുമത്താനാവില്ല. അതിനാൽ ഇത്തവണ ബജറ്റിൽ ആകെ പ്രതീക്ഷിക്കുന്ന അധികവരുമാനം വെറും 200 കോടിയാണ്. ജി.എസ്.ടി.ക്കു മുമ്പുള്ള നികുതി കുടിശ്ശിക അടയ്ക്കാൻ വ്യാപാരികൾക്ക് ഇളവുകളോടെ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പരിപാടിയിൽനിന്ന്‌ പ്രതീക്ഷിക്കുന്നതാണിത്. സ്വതവേ ദുർബലമായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് ഏൽപ്പിച്ച ആഘാതം ദീർഘനാൾ നിലനിൽക്കുമെന്ന് വിലയിരുത്തുമ്പോൾത്തന്നെ ഭാവിവരുമാനത്തിന് ഒരു മാർഗവും കണ്ടെത്തിയിട്ടില്ല.ചർച്ചകളിൽ ഉന്നയിച്ച് ധനമന്ത്രിബജറ്റിനു മുന്നോടിയായി ഔദ്യോഗികമായും അല്ലാതെയും നടന്ന ചർച്ചകളിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ക്വാറികൾ പൊതുമേഖലയിലാക്കുന്നതിലൂടെ വരുമാനം കണ്ടെത്താമെന്ന നിർദേശം വെച്ചിരുന്നു. ഇതിലൂടെ വർഷം ആയിരം കോടി രൂപവരെ പ്രതീക്ഷിക്കാം. കുറഞ്ഞത് അഞ്ഞൂറ് കോടി.സ്വകാര്യമേഖലയിലെ ക്വാറികളെല്ലാം നിർത്തി, പാറഖനനം സർക്കാർ മേഖലയിൽ മാത്രമാക്കണം. പാറ ആവശ്യപ്പെടുന്നവർക്ക് സർക്കാർതന്നെ അത്‌ ലഭ്യമാക്കണം. ഇതിനായി ഓൺലൈൻ സംവിധാനം വേണം. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെംഡെൽ) എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമായി പുനഃസംഘടിപ്പിച്ച് ഖനനത്തിന്റെയും വിതരണത്തിന്റെയും ചുമതലയേൽപ്പിക്കണം. പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്ത തരത്തിലും ജനജീവിതത്തിനു ഹാനികരമല്ലാത്ത തരത്തിലും ശാസ്ത്രീയമായി പ്രദേശങ്ങൾ കണ്ടെത്തി ക്വാറികൾ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം.വരുമാനം മാത്രമല്ല, പരിസ്ഥിതിക്കും ഗുണംക്വാറികൾ പൊതുമേഖലയിലാക്കിയാൽ സർക്കാരിന് വരുമാനം കിട്ടുമെന്നു മാത്രമല്ല, പശ്ചിമഘട്ടത്തെ കാർന്നുതിന്നുന്ന അശാസ്ത്രീയ ഖനനം ഭാവിയിലെങ്കിലും ഒഴിവാക്കാനുമാവും. എന്നാൽ, രാഷ്ട്രീയസമവായമില്ലാത്തതിനാലും സർക്കാരിന്റെ അവസാനകാലമായതിനാലും ഇത്തരമൊരു നിർദേശം ഇപ്പോൾ പ്രായോഗികമല്ലെന്ന സമീപനമാണ് പൊതുവേയുണ്ടായതെന്നാണ് സൂചന. അതുകൊണ്ടുതന്നെ ബജറ്റിൽ ആ നിർദേശം ഇടംപിടിച്ചതുമില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2N5sDOq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages