വെഞ്ഞാറമൂട്: പോത്തൻകോട് അയിരൂപ്പാറ വെച്ച് രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനിൽകുമാറിന്റെ വീട് തേടി സാറ എന്ന പോലീസ് നായ പോയത് രണ്ടരക്കിലോമീറ്റർ. കൊലനടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ചാണ് സാറ പൊതുവഴിയിലൂടെ ഓടിയത്. ഡോഗ് സ്ക്വാഡിലെ സാറയുടെ പരിശീലന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരായ വിഷ്ണു ശങ്കർ, ധനേഷ് ജി.എസ്. എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇടവഴിയും വയലും പുരയിടങ്ങളും താണ്ടിയാണ് അനിൽ കുമാറിന്റെ മൈലാടുംമുകൾ രോഹിണി ഭവനിലെത്തിയത്. പ്രതി കൊലപാതക സമയത്ത് ഉപയോഗിച്ച രക്തക്കറപുരണ്ട കൈലി കട്ടിലിന്റെ അടിയിൽനിന്നാണ് സാറ കണ്ടെത്തിയത്. ഷർട്ട് ഹാളിൽനിന്നു കണ്ടെത്തി. ഇരുവസ്ത്രങ്ങളും കടിച്ചെടുത്തുകൊണ്ട് പുറത്തുവന്ന് കുരച്ചാണ് തെളിവ് ഹാജരാക്കിയത്. നിരീക്ഷണത്തിലായിരുന്ന പ്രതിയെ അത് കഴിഞ്ഞാണ് അറസ്റ്റുചെയ്തത്. വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെ 309-ാം നമ്പർ ട്രാക്കറാണ് ജർമൻ ഷെപ്പേർഡ് ഇനത്തിലെ സാറ. ഗോളിയാറിൽനിന്നു കൊണ്ടുവന്ന സാറ ബി.എസ്.എഫിന്റെ പരിശീലനം നേടിയ ബുദ്ധികൂർമതയുള്ള നായയാണ്. സാറയുടെ അച്ഛന് പാർലമെന്റിലെ സുരക്ഷാ ചുമതലയാണ്. അമ്മയ്ക്ക് കശ്മീരിന്റെ ചുമതലയും ഒപ്പമുള്ള രണ്ട് സഹോദരങ്ങൾ കേരള പോലീസിലുമുണ്ട്. സാറാ വെഞ്ഞാറമൂട് ഡോഗ് സ്ക്വാഡിലെത്തിയിട്ട് ആദ്യമായി പ്രതിയെ തിരിച്ചറിഞ്ഞ ആദ്യ കേസ് കൂടിയാണ്. സാറയ്ക്ക് പോലീസ് റിവാർഡിനു ശുപാർശയും ചെയ്തു. രണ്ടുപേർ അറസ്റ്റിൽ പോത്തൻകോട്: അയിരൂപ്പാറ ജങ്ഷനിൽ കടത്തിണ്ണയിൽ കിടക്കുകയായിരുന്നയാളെ വെട്ടിക്കൊന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അയിരൂപ്പാറ ഹരിശ്രീ ട്യൂട്ടോറിയലിനു സമീപം പുരയിടത്തിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന അറപ്പുര വീട്ടിൽ രാധാകൃഷ്ണൻ(59) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയിരൂപ്പാറ സ്വദേശികളായ അനിൽകുമാർ(50), കുമാർ(52) എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റുചെയ്തു. മൂന്നുപേരും സുഹൃത്തുക്കളായിരുന്നുവെന്നും മുൻവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അയിരൂപ്പാറ ജങ്ഷനു സമീപം കടത്തിണ്ണയിൽ കിടക്കുകയായിരുന്ന രാധാകൃഷ്ണനെ അനിലും കുമാറും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. രാധാകൃഷ്ണനെ വിളിച്ചുണർത്തി വാക്കുതർക്കത്തിലേർപ്പെടുന്നതും വെട്ടിപ്പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തലയ്ക്കും കാലിനും പരിക്കേറ്റ് രക്തംവാർന്ന് കിടക്കുകയായിരുന്ന രാധാകൃഷ്ണനെ വഴിയാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തിയാണ് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റിയത്. ചൊവ്വാഴ്ച രാവിലെയോടെ മരണപ്പെട്ടു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വെട്ടിപ്പരിക്കേൽപ്പിച്ചവരുടെ പേരുകൾ രാധാകൃഷ്ണൻ പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഏറെനാളായി രാധാകൃഷ്ണൻ കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കു ജീവിക്കുകയാണ്. Content Highlights:thiruvananthapuram pothancode murder police dog sarah
from mathrubhumi.latestnews.rssfeed https://ift.tt/2LkCPBU
via
IFTTT
No comments:
Post a Comment