വാഷിങ്ടൺ: സ്വയം മാപ്പുനൽകാനുളള പ്രസിഡന്റിന്റെ അധികാരം ഉപയോഗിക്കാനുളള നീക്കവുമായി ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച് നിയമവിദഗ്ധരോടും വൈറ്റ് ഹൗസ് കൗൺസെൽ പാറ്റ് സിപൊളോണിനോടും സഹായികളോടും ചർച്ച നടത്തിയതായാണ് വിവരം. സ്വയംമാപ്പുനൽകുന്ന പ്രസിഡന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട നിയമപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ട്രംപ് അന്വേഷിച്ചറിഞ്ഞതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കാപിറ്റോൾ കലാപത്തിന് ശേഷമാണോ അതോ ജോർജിയ സെക്രട്ടറി സ്റ്റേറ്റ് ബ്രാഡ് റാഫെൻസ്പെർജറുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണോ ഇതുസംബന്ധിച്ച കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല. അധികാംം ഒഴിഞ്ഞ ശേഷം വന്നേക്കാവുന്ന നിയമനടപടികളെ നേരിടുന്നതിന് വേണ്ടിയാണ് സ്വയം മാപ്പുനൽകുന്ന പ്രസിഡന്റിന്റെ അവകാശത്തെ വിനിയോഗിക്കാൻ ട്രംപ് മുതിരുന്നത്. എന്നാൽ നിലവിൽ വൈറ്റ് ഹൗസിൽ ഇതുസംബന്ധിച്ച നടപടികളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നും എന്നാൽ അതിനർഥം ഭാവിയിൽ അത് സംഭവിച്ചുകൂടായെന്നല്ലെന്നും വൈറ്റ്ഹൗസ് അധികൃതർ പറയുന്നു. 2017 മുതൽ സ്വയം മാപ്പുനൽകുന്നതിനുളള അധികാരത്തെ കുറിച്ച് ട്രംപ് അടുത്തവൃത്തങ്ങളോട് സംസാരിച്ചിരുന്നു. 2018-ൽ സ്വയംമാപ്പുനൽകുന്നതിനുളള അധികാരം ഉപയോഗിക്കാൻ തനിക്ക് കഴിയുമെന്ന് ട്രംപ് ട്വീറ്റും ചെയ്തിരുന്നു. നിരവധി നിയമപണ്ഡിതന്മാർ പറഞ്ഞതുപോലെ എനിക്ക് സ്വയം മാപ്പുനൽകുന്നതിനുളള അവകാശമുണ്ട്. എന്നാൽ ഒരു തെറ്റും ചെയ്യാത്തതുകൊണ്ട് ഞാൻ എന്തിനത് ഉപയോഗിക്കണം.എന്നായിരുന്നു 2018-ൽ ട്രംപ് പറഞ്ഞത്. പ്രസിഡന്റിന് സ്വയംമാപ്പുനൽകാനുള്ളഅവകാശം ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് നിയമവിദഗ്ധർക്കിടയിൽ തന്നെ ഭിന്നാഭിപ്രായമാണ് ഉളളത്. ഒരുവിഭാഗം ഇതിനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ ഇതിന്റെ ഭരണഘടനാസാധുതയിൽ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുറ്റവാളികൾക്ക് മാപ്പുനൽകാനുളള പ്രസിഡന്റിന്റെ അധികാരത്തെ തനിക്ക് വേണ്ടപ്പെട്ടവർക്കായി യഥേഷ്ടം വിനിയോഗിച്ച പ്രസിഡന്റാണ് ട്രംപ്. പലപ്പോഴും അവരുടെ അപേക്ഷകൾ സംബന്ധിച്ച സർക്കാർ നിയമനടപടികളെ പോലും മറികടന്നായിരുന്നു ട്രംപ് തീരുമാനമെടുത്തിരുന്നത്. Content Highlights:Trump discusses lawyers about self pardon power
from mathrubhumi.latestnews.rssfeed https://ift.tt/2XmUTOE
via
IFTTT
No comments:
Post a Comment